കർണാടക : നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ മുസ്ലിം സംവരണം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ബിജെപി. സംസ്ഥാനത്ത് മുസ്ലീം സംവരണം അനുവദിക്കില്ല, ലിംഗായത്ത് സംവരണം കുറയ്ക്കാനും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിലൂടെ സംസ്ഥാനത്ത് മാത്രമല്ല രാജ്യത്തുടനീളം സമാധാനം ഉറപ്പാക്കാൻ ബിജെപിക്ക് കഴിഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് ബിജെപി രാജ്യത്തിന് സുരക്ഷ ഏർപ്പെടുത്തി. എന്നാൽ കോൺഗ്രസ് അതിനെ എതിർക്കുകയാണ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്തിനും ജനങ്ങളുടെ വികസനത്തിനും വേണ്ടി നൽകുന്ന പണം കോൺഗ്രസ് അവരുടേതാക്കി മാറ്റുകയാണ്. അതുകൊണ്ടുതന്നെ കോൺഗ്രസിനെ സംബന്ധിച്ച് കർണാടക ഒരു എടിഎം മെഷീൻ മാത്രമാണെന്ന് ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി. ബാഗൽകോട്ടിലെ ഹുനഗുണ്ടയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷായുടെ വാക്കുകൾ.
‘കോൺഗ്രസുകാരാകട്ടെ ലിംഗായത്തുകൾക്കായി ഒന്നും ചെയ്തിട്ടില്ല. പക്ഷേ അവരുടെ വോട്ട് മാത്രം വേണം. ലിംഗായത്ത് സമുദായത്തിൽ നിന്ന് രണ്ട് മുഖ്യമന്ത്രിമാരെ മാത്രമാണ് കോൺഗ്രസ് കൊണ്ടുവന്നത്. എത്ര ഉറപ്പുനൽകിയാലും കോൺഗ്രസിന്റെയോ രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഒരു വിലയമില്ല’. അമിത് ഷാ പറഞ്ഞു. അതിനിടെ കർണാടകയിൽ ബിജെപിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് വീരശൈവ ലിംഗായത്ത് വിഭാഗം കോൺഗ്രസിനൊപ്പം ചേർന്നു. കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്നവരാണ് ലിംഗായത്തുകൾ. ജഗദീഷ് ഷെട്ടർ, ലക്ഷ്മൺ സാവഡി തുടങ്ങിയ ലിംഗായത്ത് നേതാക്കൾ അടുത്തിടെ ബിജെപി വിട്ടിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































