Wednesday, April 24, 2024 11:12 am

യു.പിയിൽ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് പ്രത്യേക ക്യാമ്പയിനുമായി ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൌ : പടിഞ്ഞാറൻ യു.പിയിൽ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് പ്രത്യേക ക്യാമ്പയിനുമായി ബി.ജെ.പി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യു.പിയിലെ 18 സീറ്റുകളും തൂത്തുവാരിയ ബി.ജെ.പിക്ക് 2019ൽ എസ്.പി-ബി.എസ്.പി കൂട്ടുകെട്ടിന് മുന്നിൽ ആറ് സീറ്റുകൾ നഷ്ടമായിരുന്നു. നാഗിന, അംറോഹ, ബിജ്‌നോർ, സഹാറൻപൂർ മണ്ഡലങ്ങളിൽ ബി.എസ്.പിയും മൊറാദാബാദ്, സാംഭൽ മണ്ഡലങ്ങളിൽ എസ്.പിയുമാണ് ജയിച്ചത്.

‘ഒരു രാജ്യം, ഒരു ഡി.എൻ.എ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ അടുത്ത മാസം മുസഫർനഗറിൽനിന്നാണ് തുടക്കം കുറിക്കുന്നത്. ക്യാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി, കേന്ദ്രമന്ത്രിയും മുസഫർനഗർ എം.പിയുമായ സഞ്ജീവ് ബല്യാൺ തുടങ്ങിയവർ പങ്കെടുക്കും.

പടിഞ്ഞാറൻ യു.പിയിലെ ഓരോ ലോക്‌സഭാ മണ്ഡലത്തിലും ന്യൂനപക്ഷ സമുദായത്തിന് വലിയ സ്വാധീനമുണ്ടെന്നും ഇവരുടെ പിന്തുണ തേടിയാണ് ബി.ജെ.പി ക്യാമ്പയിനുമായി ഇറങ്ങുന്നതെന്നും ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് കുൻവർ ബാസിത്ത് അലി പറഞ്ഞു. സഹാറൻപൂരിൽ 1.8 ലക്ഷവും മുസഫർനഗറിൽ 80,000 വുമാണ് മുസ്‌ലിം രജ്പുത് ജനസംഖ്യ. ഷാംലിയിൽ ഒരുലക്ഷം മുസ്‌ലിം ഗുജ്ജാറുകളും മുസഫർ നഗറിൽ ഒരുലക്ഷം മുസ്‌ലിം ജാട്ടുകളും ഉണ്ടെന്നും ബാസിത്ത് അലി പറഞ്ഞു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യവ്യാപകമായി ന്യൂനപക്ഷ സമുദായങ്ങളിലേക്ക് ഇറങ്ങാൻ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. 10 സംസ്ഥാനങ്ങളിലായി ന്യൂനപക്ഷ സമുദായങ്ങൾക്ക് 30 ശതമാനത്തിൽ കൂടുതൽ വോട്ടുള്ള 60 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ബി.ജെ.പി തീരുമാനിച്ചിരുന്നു. പ്രവർത്തനങ്ങളുടെ സമാപനമായി മേയിൽ നടക്കുന്ന റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.

കേരളത്തിലും ന്യൂനപക്ഷ മോർച്ച ഇതിനായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പെരുന്നാളിന് മുസ്‌ലിം വീടുകളും ഈസ്റ്ററിന് ക്രിസ്ത്യൻ വീടുകളും സന്ദർശിക്കുമെന്നും ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പ്രവർത്തന പദ്ധതി നടപ്പാക്കുമെന്നും ന്യൂനപക്ഷമോർച്ച വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരുവന്നൂര്‍ കേസ് ; എംഎം വര്‍ഗീസ് ഇഡിക്ക് മുന്നിൽ ഇന്നും ഹാജരാകില്ല

0
തൃശ്ശൂര്‍: കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം...

മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന സി.പി.എമ്മാണ് പ്രശ്നങ്ങൾക്ക് പിന്നില്‍ – എം.കെ മുനീർ

0
കോഴിക്കോട് : സമസ്ത - ലീഗ് പ്രശ്നത്തിൽ പ്രതികരണവുമായി മുസ്‍ലിം ലീഗ്...

വയോധികയുടെ സ്വർണ്ണ മാല പൊട്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

0
എറണാകുളം: പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ...

‘നിരുപാധികം മാപ്പ്’ ; മാപ്പുപറഞ്ഞുകൊണ്ട് വീണ്ടും പതഞ്ജലിയുടെ പത്രപ്പരസ്യം

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ അതൃപ്തിക്കുപിന്നാലെ മാപ്പുപറഞ്ഞ് വീണ്ടും...