കോതമംഗലത്ത് വീട്ടമ്മമാരുടെ മരണം ; അന്വേഷണം തുടങ്ങിയിടത്തു തന്നെ

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കണങ്കാല്‍ നനയാന്‍ വെള്ളമില്ലാത്ത തോട്ടില്‍ മുങ്ങി മരിച്ചു. കോതമംഗലത്ത് വീട്ടമ്മമാരുടെ മരണം അന്വേഷണം തുടങ്ങിയിടത്ത് തന്നെ. ആമിന, നിനി, ഷോജി എന്നീ വീട്ടമ്മമാരാണ് കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി മൂന്ന് കേസും ലോക്കല്‍ പോലീസ് അന്വേഷിച്ചിട്ട് തുമ്പ് കിട്ടാതെ വന്നതോടെ ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.

ചെറുവട്ടൂരിലെ നിനിയാണ് ആദ്യം കൊല്ലപ്പെട്ടത്. മാതിരപ്പിള്ളിയിലെ ഷോജിയും പിന്നീട് ആമിനയായിരുന്നു. പട്ടാപ്പകല്‍ മൂന്ന് വീട്ടമ്മമാരും കൊല്ലപ്പെട്ടത്. മൂന്ന് കേസിലും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. ഷോജി കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്. എന്നാല്‍ നിനി കേസില്‍ കൊലപാതകിയെ കുറിച്ചോ കവര്‍ച്ച മുതലുകളെ കുറിച്ചോ തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.

2009 മാര്‍ച്ച്‌ 11നാണ് 24 വയസുള്ള നിനി കൊല്ലപ്പെടുന്നത്. ചെറുവട്ടൂര്‍ കരിപ്പാലാക്കുടി ബിജുവിന്‍റെ ഭാര്യയാണ് നിനി. അങ്കണവാടി ടീച്ചറായിരുന്നു നിനി. വീടിന് അടുത്തുള്ള തോട്ടില്‍ കുളിക്കാനായി പോയതായിരുന്നു. പിന്നീട് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് മനസിലായെങ്കിലും ലോക്കല്‍ പോലീസിന് കൊലയാളിയെ പിടികൂടാനായില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുകയായിരുന്നു. സംഭവം നടന്നിട്ട് 14 വര്‍ഷമായിട്ടും കൊലപാതകിയെ കുറിച്ച്‌ ഒരു സൂചന പോലും കിട്ടിയിട്ടില്ല.

2012നായിരുന്നു ഷോജി കൊല്ലപ്പെടുന്നത്. വീടിനുള്ളില്‍ കഴുത്തറത്തുകൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കിടപ്പുമുറിയില്‍ പായയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുകളില്‍ വീട് പണി നടക്കുന്നുണ്ടായിരുന്നു. ജോലിക്കാര്‍ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. ഈ കേസിലും ലോക്കല്‍ പോലീസിന് തുമ്പുണ്ടാക്കാന്‍ കഴഞ്ഞില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും 11 വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.

ഏറ്റവും അവസാനമായി കൊല്ലപ്പെടുന്ന ആളാണ് ആമിന. 2021 മാര്‍ച്ച്‌ 7നായിരുന്നു അബ്ദുള്‍ ഖാദറിന്‍റെ ഭാര്യ ആമിന കൊല്ലപ്പെടുന്നത്. മൃതദേഹം നീരൊഴുക്ക് കുറഞ്ഞ ഒരു തോട്ടില്‍ കാണപ്പെടുകയായിരുന്നു. ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ലായിരുന്നു. ബലം പ്രയോഗിച്ചുള്ള മുങ്ങി മരണമെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍. സംഭവം നടന്ന് രണ്ട് വര്‍ഷമായിട്ടും കേസില്‍ ഒരു തുമ്പുപോലും കിട്ടിയിട്ടില്ല. ശാസ്ത്രീയമായ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. മൂന്നുകേസിലും നേരറിയാന്‍ സിബിഐ വരേണ്ടി വരുമോ എന്നാണ് കോതമംഗലത്തുകാര്‍ ചോദിക്കുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...