സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയിൽ ഇടിവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചതോടെ സ്വർണവില പവന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തി. ജനുവരി ആദ്യമാണ് ഇതിന് മുന്‍പ് സ്വർണവില 41000ല്‍ താഴെ എത്തിയത്. രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില ഇന്ന് വ്യാപാരം നടക്കുന്നത്.

സ്വർണവില ഇന്ന് ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 5100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 41,480 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.

മാർച്ച് മാസത്തെ സ്വർണവില പവന്
മാർച്ച് 1: 41,280
മാർച്ച് 2: 41,400
മാർച്ച് 3: 41,400
മാർച്ച് 4: 41,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാർച്ച് 5: 41,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാർച്ച് 6: 41,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മാർച്ച് 7: 41,320
മാർച്ച് 8: 40,800 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ, ഇന്ത്യൻ രൂപയും യുഎസ് ഡോളറും തമ്മിലുള്ള വിനിമയ നിരക്കും വിതരണ – ആവശ്യ ഘടകങ്ങളും സ്വർണ്ണത്തിന്റെ വിലയെ സ്വാധീനിക്കുന്നു. ഉത്സവ സീസണിൽ ഉൾപ്പെടെയുള്ള ഉയർന്ന ഡിമാൻഡ് സ്വർണ വില മുകളിലേക്ക് എത്തിക്കുന്നതിൽ നിർണായകമാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...