കോവിഡ് വ്യാപനം ; ബിജെപി രണ്ടാഴ്ചത്തേക്ക് പൊതുപരിപാടികൾ മാറ്റിവച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന ടിപിആര്‍ റേറ്റാണ് പരിപാടികള്‍ മാറ്റിവെക്കാന്‍ കാരണം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ മാത്രമേ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് പരിപാടികള്‍ നടത്താവൂ എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരായ ജനകീയ പ്രതിരോധ പരിപാടികളും മാറ്റിവച്ചതായി സുരേന്ദ്രന്‍ അറിയിച്ചു. നേരത്തെ കോഴിക്കോട് നടന്ന ബിജെപി യോഗത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ 1500 പേര്‍ക്കെതിരെയാണ് കേസ്. പരിപാടി നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു. പെരുമ്പാവൂരില്‍ നടത്തിയ ജനകീയ പ്രതിരോധ പരിപാടിക്കെതിരെയും കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പരിപാടിക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട് നഗരമധ്യത്തിലാണ് ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എറണാകുളം പെരുമ്പാവൂരിലും നിയന്ത്രണം ലംഘിച്ചാണ് ബിജെപി പ്രകടനം നടത്തിയത്. പ്രകടനത്തില്‍ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...