ബിജെപി എല്ലാവരെയും ചേർത്തുപിടിക്കുന്ന പ്രസ്ഥാനമെന്ന് അനൂപ് ആന്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല നിയസഭ മണ്ഡലത്തിൽ എൻഡിഎ കാഴ്ചവെച്ചത് വലിയ മുന്നേറ്റമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. കഴിഞ്ഞ തവണ ലഭിച്ച 22,000 വോട്ടുകളിൽ (17%) നിന്ന് ഇത്തവണ 30 ശതമാനത്തിലധികം വോട്ട് വിഹിതം നേടി രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചത് വലിയൊരു വളർച്ചയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 45 ശതമാനത്തോളം ക്രൈസ്തവരുള്ള യുഡിഎഫ് സ്വഭാവമുള്ള ഒരു മണ്ഡലത്തിൽ ജനങ്ങൾ എൻഡിഎയെ ഒരു ബദൽ ഓപ്ഷനായി ചിന്തിച്ചു എന്നത് വലിയ അംഗീകാരമായി കരുതുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവല്ലയിൽ ക്രൈസ്തവ സമൂഹത്തിൽ നിന്ന് ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിൽ നിന്നും തനിക്ക് വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അനൂപ് ആന്റണി പറഞ്ഞു. ‘വിന്നബിലിറ്റി’ എന്ന ഘടകം ഉള്ളപ്പോൾ ഹൈന്ദവരും ക്രൈസ്തവരും ഒരുപോലെ വോട്ട് ചെയ്യുമെന്നും സിപിഎമ്മിന് സ്ഥിരമായി വോട്ട് ചെയ്യുന്ന പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകൾ പോലും തനിക്ക് ലഭിച്ചുവെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആരെയും വെല്ലുവിളിക്കുന്ന പ്രസ്ഥാനമല്ലെന്നും എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ വിതരണം തടസ്സപ്പെടില്ല ; ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാവകാശം കിട്ടും

0
പാലക്കാട് : വാതിൽപ്പടി പെൻഷൻവിതരണം നിർത്തുന്നതോടെ ക്ഷേമപെൻഷൻ കൈപ്പറ്റാൻ ബാങ്ക് അക്കൗണ്ട്...

ഉയർന്ന പിഎഫ് പെൻഷൻ ; എല്ലാതരം സ്ഥാപനങ്ങളിലും ഒരുപോലെ നടപ്പാക്കിയെന്ന് കേന്ദ്രം

0
ന്യൂഡൽഹി : സുപ്രീംകോടതി വിധിച്ച ഉയർന്ന പി.എഫ്. പെൻഷൻ എല്ലാതരത്തിലുംപ്പെട്ട സ്ഥാപനങ്ങളിലും...

കോട്ടയം, പത്തനംതിട്ട‍, ജില്ലകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി

0
കോട്ടയം : പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ...

ബോർഡിന്റെ റിപ്പോർട്ട് തള്ളും ; ഇടക്കാല വൈദ്യുതി നിരക്ക് വർധന ഒഴിവായേക്കും

0
തിരുവനന്തപുരം : നിലവിലെ വൈദ്യുതിനിരക്ക് വർധന അപര്യാപ്തമാണെന്നു കാണിച്ച് കെ.എസ്.ഇ.ബി. നൽകിയ...