കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ നിയന്ത്രിക്കുന്നത്‌ ബി.ജെ.പി : രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ബി.ജെ.പിയുടെ നിയന്ത്രണത്തിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പത്തനംതിട്ടയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണ്ണം കട്ടത് ആരപ്പാ എന്ന പാട്ടിലൂടെ ഈ തിരഞ്ഞെടുപ്പ് മൂഡ്‌ മനസ്സിലാകും.ശബരിമലയിൽ എൽ ഡി എഫ് കാർ സ്വർണം കൊള്ളയടിക്കുകയും അവിടെ ചെമ്പ് കൊണ്ടുപോയി വെക്കുകയും ചെയ്തു. അതേസമയം മറ്റൊരിടത്ത് നോക്കിയാൽ ക്ഷേത്രങ്ങളെക്കുറിച്ച് പറയുന്ന ആൾ കേരളത്തിൽ എത്തിയപ്പോൾ അതിനെക്കുറിച്ച് മറന്നുപോയി. കേരളത്തിൽ എത്തിയപ്പോള്‍ സ്വർണം കൊള്ളയടിച്ച എൽ.ഡി.എഫ് സര്‍ക്കാരിനെതിരെ ഒരക്ഷരംപോലും മിണ്ടുന്നില്ല. അദ്ദേഹം കേരളത്തിൽ എത്തുമ്പോൾ ദൈവത്തെയാണോ എൽ.ഡി.എഫിനെയാണോ പിന്തുണക്കേണ്ടതെന്ന് സംശയമുണ്ടാകും.

അവസാനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഇവിടെ പിന്തുണക്കും. കേരളത്തിൽ യു ഡി എഫ് സർക്കാർ ഉണ്ടാകാൻ അദ്ദേഹത്തിന് ഒരു ആഗ്രഹവുമില്ല. കേരളത്തിൽ ഒരു എൽ ഡി എഫ് സർക്കാർ ഉണ്ടായാൽ അവരെ അഴിമതി കൊണ്ട് നിയന്ത്രിക്കാൻ സാധിക്കും എന്ന് അദ്ദേഹത്തിന് അറിയാം. നരേന്ദ്ര മോദി സർക്കാരിനെ വെല്ലുവിളിക്കാൻ കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന് സാധിക്കില്ല എന്ന് അദ്ദേഹത്തിന് നല്ലത് പോലെ അറിയാം. ഡൽഹിയിൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ്സ് പാർട്ടിക്ക് മാത്രമെ കഴിയു എന്ന് അദ്ദേഹം മനസ്സിലാക്കുന്നു. അതുകൊണ്ടാണ് കേരളത്തിലെ എൽ.ഡി.എഫ് നെ ശക്തിപ്പെടുത്തണം എന്ന് അദ്ദേഹത്തിന് തോന്നുന്നത്. ആരൊക്കെ ബി.ജെ.പി ക്ക് എതിരെ നിലകൊള്ളുന്നോ അവരെല്ലാം അക്രമിക്കപ്പെടുകയാണ്. എനിക്ക് എതിരെ 36 കേസുകൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഇപ്പോൾ ജാമ്യത്തിലാണ് നിൽക്കുന്നത്. എന്നെ 55 മണിക്കൂർ ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷെ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഒരു ചോദ്യചെയ്യലും നടന്നിട്ടില്ല.

കേരളത്തിലെ മുഖ്യമന്ത്രിക്ക് എതിരെ ഒരു സമ്മർദം പോലും ഉണ്ടാകുന്നില്ല. കാരണം എൽ.ഡി. എഫും ബി.ജെ.പിയും ഒരേ കൂട്ട് കെട്ടിൽ ആണ് നിൽക്കുന്നത്. ആർ.എസ്.എസ് ഉം ബി.ജെ.പി യുമായി ആശയപരമായ യുദ്ധമാണ് നടത്തുന്നത്. നിങ്ങൾക്ക് എതിരെ ആരാണ് പോരാടുന്നത് എന്ന് ഒരു ബി ജെ പി കാരനോട്‌ ചോദിച്ചാൽ അത് കോണ്ഗ്രസ് ആണെന്നെ പറയു. ബി ജെ പി സഹായിക്കുന്ന എൽ.ഡി.എഫ് ആണ് ഒരു വശത്തുള്ളത്. മറുവശത്ത് യു ഡി എഫ് ഉം. അതാണ് കേരളത്തിലെ തിരഞ്ഞടുപ്പിൽ അടിസ്ഥാനപരമായി സംഭവിക്കുന്നത്. കീഴടങ്ങിയ പ്രധാന മന്ത്രിയാണ് നരേന്ദ്ര മോദി. നമ്മുടെ രാജ്യത്തെ കാർഷിക രംഗം അമേരിക്കക്ക് വേണ്ടി മോദി തുറന്നുകൊടുത്തിരിക്കുകയാണ്. ഇന്ത്യക്ക് നമ്മൾ ആഗ്രഹിക്കുന്ന രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. എണ്ണ വാങ്ങണം എങ്കിൽ നമുക്ക് അനുമതി വാങ്ങണം. കോടി രൂപയുടെ ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്നും രാജ്യത്ത് ഇറക്കുമതി ചെയ്യുമെന്നാണ് മോദി പറയുന്നത്. ഇത് രാജ്യത്തെ ചെറുകിട കച്ചവടക്കാരെ എല്ലാം നശിപ്പിക്കുമെന്നും അദ്ദേഹം രാഹുല്‍ ഗാന്ധി പറഞ്ഞു.

ആന്റോ ആന്റണി എം പി അധ്യക്ഷത വഹിച്ചു. സി ഡബ്യു സി അംഗം രമേശ്‌ ചെന്നിത്തല, കെ പി സി സി ജനറൽ സെക്രട്ടറി മോഹൻ രാജ്, കെ സി വേണുഗോപാൽ എം. പി, എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യു.ഡി.എഫ് കണ്‍വീനര്‍ അടൂർ പ്രകാശ് എം പി, പി ജെ കുര്യൻ, ശിവദാസൻ നായർ, സ്ഥാനാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...