കടുത്ത അതൃപ്തിയിൽ തുടരുന്ന കെ സുധാകരന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സീറ്റ് കിട്ടാത്തതിൽ കടുത്ത അതൃപ്തിയിൽ തുടരുന്ന കെ സുധാകരന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ബിജെപി. ഇന്ന് പ്രഖ്യാപിക്കാനിരുന്ന ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക വൈകിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. എംപിമാർക്കാർക്കും സീറ്റ് നൽകുന്നില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തെ തുടർന്ന് സുധാകരന് കണ്ണൂർ സീറ്റ് ലഭിക്കില്ലെന്ന കാര്യം ഉറപ്പാവുകയായിരുന്നു. കണ്ണൂരിൽ സ്വതന്ത്രനായി പത്രിക നൽകുന്നത് കെ സുധാകരന്റെ പരി​ഗണനയിലുണ്ടെന്നതാണ് ലഭ്യമാകുന്ന വിവരം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സുധാകരൻ മാധ്യമങ്ങളെ കാണും. സുധാകരന്റെ നീക്കങ്ങൾ ബിജെപി നേതൃത്വം നിരീക്ഷിച്ചുവരികയാണ്. തുടർന്നായിരിക്കും ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുന്നത്.

ദില്ലിയിൽ അർധരാത്രിവരെ കോൺ​ഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടന്നിരുന്നു. സീറ്റില്ലെങ്കിലും മത്സരിക്കാൻ ഉറച്ചുനിൽക്കുകയാണ് കെ സുധാകരൻ. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് തുടരുകയാണ്. സുധാകരൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. പ്രതിഷേധമുണ്ടായാലും നീണ്ടു നിൽക്കില്ലെന്ന പ്രതീക്ഷയിലും പ്രതിഷേധം പറഞ്ഞ് ഒതുക്കാമെന്ന കണക്കുകൂട്ടലിലുമാണ് നേതൃത്വം. സുധാകരൻ നാമനിർദേശ പത്രിക സമർപ്പണത്തിന് നീക്കം തുടങ്ങി എന്നാണ് സൂചന. കഴിഞ്ഞ ദിവസം കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...