പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തില്‍ കുത്തിപ്പിടിച്ച സംഭവത്തില്‍ അമര്‍ഷവുമായി ബിജെപി നേതാവ്

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ:  കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തില്‍ കുത്തിപ്പിടിച്ച സംഭവത്തില്‍ അമര്‍ഷവുമായി ബിജെപി നേതാവ്. സംഭവത്തില്‍ പോലീസുകാരനെതിരെ കടുത്ത നടപടി വേണനെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ഹാത്‌റാസിലേക്കുള്ള യാത്രമധ്യേയാണ് ഡെല്‍ഹി-യുപി അതിര്‍ത്തിയില്‍ വെച്ച്‌ പോലീസ് പ്രിയങ്കയുടെ കുപ്പായത്തില്‍ കയറി പിടിച്ചത്.

‘ഒരു പുരുഷ പോലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസുകാരനെതിരെ നടപടിയെടുക്കണം’-ചിത്രം സഹിതം ചിത്ര ട്വീറ്റ് ചെയ്തു.

ചിത്രക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ചിത്ര വാഗ് പാര്‍ട്ടി മാറിയെങ്കിലും സംസ്‌കാരം മറന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്‍സിപിയിലായിരുന്ന ചിത്ര കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഹാത്‌റസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു പ്രിയങ്കയെയും രാഹുലിനെയും പോലീസ് തടയുകയും  അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ...

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

0
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച...

താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെ പൂട്ടിയിട്ടു

0
കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ...

സൗദിയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിന്റെ ഡ്രോൺ ആക്രമണ ശ്രമം ; ശക്തമായി തടഞ്ഞ്...

0
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന്...