അടൂര്‍ മണക്കാല സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ ജിദ്ദയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ:  പത്തനംതിട്ട സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ ജിദ്ദയില്‍ മരിച്ചു. അടൂര്‍ മണക്കാല തൂവയൂര്‍ നോര്‍ത്ത് സ്വദേശി അശ്വിന്‍ വിഹാറില്‍ ഷാജി ഗോവിന്ദ് (59) ആണ് തിങ്കളാഴ്ച പുലര്‍ച്ച​യോടെ മരിച്ചത്.

ന്യുമോണിയ ബാധിച്ച്‌ മൂന്ന് ആഴ്ചകളോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയിലും തുടര്‍ന്ന് കിങ്​ അബ്ദുള്ള മെഡിക്കല്‍ സെന്‍ററിലുമായി ചികിത്സയിലായിരുന്നു. ജിദ്ദയിലെ സാമൂഹിക, കലാസാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന ഷാജി ഗോവിന്ദ് രണ്ട് പതിറ്റാണ്ടിലേറെയായി സൗദി ആരോഗ്യ മന്ത്രാലയത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അടുത്ത ദിവസങ്ങളിലായി പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത് .

ഒ.ഐ.സി.സി ജിദ്ദ-പത്തനംതിട്ട ജില്ലാ കമ്മിറ്റി സെക്രട്ടറിയായ ഇദ്ദേഹം പത്തനംതിട്ട ജില്ലാ സംഗമം സ്ഥാപക അംഗം  കൂടിയാണ്. പിതാവ്: പരേതനായ ഗോവിന്ദ്, മാതാവ്: കൗസല്യ, ഭാര്യ: ശ്രീന ഷാജി, മക്കള്‍: അശ്വിന്‍ ഷാജി, അശ്വതി ഷാജി, സഹോദരങ്ങള്‍: സഞ്ജീവ്, സംഗീത. ഷാജി ഗോവിന്ദിന്റെ മരണത്തില്‍ പത്തനംതിട്ട ജില്ലാ സംഗമം, ഒ.ഐ.സി.സി സംഘടനകള്‍ ദുഃഖം രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...