കൊച്ചി: കെ.സി.ബി.സിയുടെ ഔദ്യോഗിക മുദ്ര രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റും മറ്റു നേതാക്കളും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറിയെ നേരില്‍ കണ്ട് ഖേദമറിയിക്കുകയായിരുന്നു.
ബി.ജെ.പി കോട്ടയം ജില്ല പ്രസിഡന്‍റ് നോബിള്‍ മാത്യുവിന്‍റെ സമൂഹ മാധ്യമത്തിലെ പോസ്റ്ററാണ് വിവാദമായത്. പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗിനെതിരെയായിരുന്നു പോസ്റ്റ്. ഇതില്‍ കെ.സി.ബി.സിയുടെ ഔദ്യോഗിക മുദ്രയും ഉള്‍കൊള്ളിച്ചിരുന്നു.
ഇതോടെ എതിര്‍പ്പുമായി കെ.സി.ബി.സി രംഗത്തുവരികയായിരുന്നു. ബി.ജെ.പിക്കെതിരെ കെ.സി.ബി.സി രൂക്ഷമായി പ്രതികരിച്ചു. ഇത്തരത്തില്‍ പോസ്റ്റര്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നതു പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും ഭൂഷണമല്ലെന്ന് കെ.സി.ബി.സി പറഞ്ഞിരുന്നു. ഇതോടെയാണ് നേതാക്കള്‍ നേരിട്ടെത്തി ഖേദം പ്രകടിപ്പിച്ചത്.