ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തി. ഹോംഷാലിബാഗ് ബിജെപി അദ്ധ്യക്ഷന്‍ ജാവേദ് അഹമ്മദ് ധര്‍ ആണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ ബര്‍സാലോ ജാഗിറിലായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ ഭീകര സംഘം ധറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
രക്തത്തില്‍ കുളിച്ചുകിടന്ന ധറിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ ബിജെപി നേതാവാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കുല്‍ഗാമിലെ കിസാന്‍ മോര്‍ച്ച അദ്ധ്യക്ഷനെയും ഭാര്യയെയുമാണ് കഴിഞ്ഞ ആഴ്ച ഭീകരര്‍ വീട്ടിലെത്തി വെടിവെച്ച് കൊലപ്പെടുത്തിയത്.