കർണാടകയിൽ ബിജെപി നേതാവ് വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കർണാടക: കർണാടകയിൽ ബിജെപി നേതാവ് ജനങ്ങൾക്ക് ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കി. പുത്തൂർ സിറ്റി മുനിസിപ്പൽ കൗൺസിലർ രമേശ് റായ് നെല്ലിക്കാട്ടെ (55) ആണ് പനേമംഗലൂരിലെ നേത്രാവതി നദിയുടെ തീരത്തിനടുത്തുള്ള കുടിവെള്ള ടാങ്കിൽ ചാടി ആത്മഹത്യ ചെയ്തത്. ബൈക്കിൽ പഴയ പാണമംഗലൂർ പാലത്തിനടിയിൽ എത്തിയ രമേശ് റായ് ഷർട്ടും പഴ്‌സും ചെരുപ്പും മൊബൈൽ ഫോണുമടക്കം അവിടെ ഊരിവച്ച ശേഷമാണ് ജീവനൊടുക്കിയത്. പാലത്തിന് സമീപം ബൈക്കും ചെരുപ്പും ഷര്‍ട്ടുമെല്ലാം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തി മൊബൈൽ ഫോൺ പരിശോധിച്ച പോലീസ് വാഹനവും വസ്തുക്കളും രമേശ് റായിയുടേതാണെന്ന് സ്ഥിരീകരിക്കുകയും കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് നേത്രാവതി നദിയിലടക്കം തിരഞ്ഞെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. വൈകുന്നേരത്തോട് കൂടിയാണ് വാട്ടർടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. രമേശ് റായ് വർഷങ്ങളായി സുള്ള്യ-പുത്തൂർ മേഖലയിൽ ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തി വരികയായിരുന്നു. അറിയപ്പെടുന്ന ബിജെപി നേതാവായ ഇദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...