കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ മു​ങ്ങി​യ കു​ട്ട​നാ​ട്ടി​ൽ വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി ; ക്യാമ്പുകളുടെ എണ്ണം കുറച്ചു

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ മു​ങ്ങി​യ കു​ട്ട​നാ​ട്ടി​ൽ വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. കി​ഴ​ക്ക​ൻ ​വെ​ള്ള​ത്തി​ന്‍റെ വ​ര​വ്​ കു​റ​ഞ്ഞ​തി​നൊ​പ്പം തോ​ട്ട​പ്പ​ള്ളി സ്​​പി​ൽ​വേ വ​ഴി​യും ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട്​ വ​ഴി​യും കൂ​ടു​ത​ൽ ജ​ലം ക​ട​ലി​ലേ​ക്ക്​ ഒ​ഴു​ക്കി​യ​തോ​ടെ​യാ​ണ്​ ജ​ല​നി​ര​പ്പി​ൽ കു​റ​വു​ണ്ടാ​യ​ത്. ചി​ല മേ​ഖ​ല​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട്​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ദു​രി​ത​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​ട​രു​ന്നു​ണ്ട്. നി​ല​വി​ൽ 20 ക്യാ​മ്പ്​ പി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്. മ​റ്റി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ എ​ത്തു​ന്ന മു​റ​ക്ക്​ ആ​ളു​ക​ൾ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​പ്പോ​കും. അ​തു​വ​രെ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ജി​ല്ല​യി​ൽ 41 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണു​ള്ള​ത്. 1514 കു​ടും​ബ​ങ്ങ​ളി​ലാ​യി 4988 പേ​രാ​ണ്​ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.

അ​മ്പ​ല​പ്പു​ഴ- 11, ​കു​ട്ട​നാ​ട്​- 15, കാ​ർ​ത്തി​ക​പ്പ​ള്ളി- ആ​റ്, മാ​വേ​ലി​ക്ക​ര- മൂ​ന്ന്​ ചെ​ങ്ങ​ന്നൂ​ർ- നാ​ല്​, ചേ​ർ​ത്ത​ല- ര​ണ്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം. വെ​ള്ള​ക്കെ​ട്ട്​ ദു​രി​ത​ങ്ങ​ൾ​ക്ക്​ അ​യ​വി​ല്ലാ​ത്ത​തി​നാ​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്​ മു​ട​ക്കം​വ​രു​ത്തി​യി​ട്ടി​ല്ല. അ​മ്പ​ല​പ്പു​ഴ, കു​ട്ട​നാ​ട്​ താ​ലൂ​ക്കി​ലാ​യി 682 ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. കു​ട്ട​നാ​ട്ടി​ൽ 32,521 കു​ടും​ബ​ങ്ങ​ളി​ലെ 1,29,853 പേ​ർ​ക്കും അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ 32,607 കു​ടും​ബ​ങ്ങ​ളി​​ലെ 1,30,210 പേ​ർ​ക്കു​മാ​ണ്​ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. സ്കൂ​ൾ തു​റ​ന്ന്​ നാ​ലു​ദി​വ​സം പി​ന്നി​ടു​മ്പോ​ഴും കു​ട്ട​നാ​ട്​ മേ​ഖ​ല​യി​ലെ മി​ക്ക സ്​​കൂ​ളു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സ്കൂ​ളും പ​രി​സ​ര​വും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​താ​ണ്​ തു​റ​ക്ക​ൽ വൈ​കു​ന്ന​ത്. ​ എ​ട​ത്വ ഡി​പ്പോ​യി​ൽ​നി​ന്ന്​ മു​ട​ങ്ങി​യ കു​ട്ട​നാ​ട്ടി​ലെ ഉ​ൾ​​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു.

ക​ള​ങ്ങ​ര, മു​ട്ടാ​ര്‍, താ​യ​ങ്ക​രി തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ലാ​ണ്​ സ​ർ​വി​സു​ണ്ടാ​യി​രു​ന്ന​ത്. ഇ​തോ​ടെ, ബ​ന്ധു​വീ​ട്ടു​ക​ളി​ൽ അ​ഭ​യം​തേ​ടി​യ നി​ര​വ​ധി​പേ​ർ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച മ​ഴ മാ​റി​നി​ന്ന​തോ​ടെ അ​നു​ഭ​പ്പെ​ട്ട ക​ന്ന​ത്ത വെ​യി​ൽ ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക്ക്​ ഏ​റെ ആ​ശ്വാ​സ​മാ​യി. മ​ങ്കൊ​മ്പ്, നെ​ടു​മു​ടി, കാ​വാ​ലം മേ​ഖ​ല​ക​ളി​ലാ​ണ്​ ജ​ല​നി​ര​പ്പ്​ കൂ​ടു​ത​ൽ. കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ നി​ർ​ത്തി​വെ​ച്ച കാ​വാ​ലം-​ത​ട്ടാ​ശ്ശേ​രി ജ​ങ്കാ​ർ സ​ർ​വി​സും പു​ന​രാ​രം​ഭി​ച്ചു.സ​മീ​പ ജി​ല്ല​യാ​യ കോ​ട്ട​യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ എ​ത്താ​ൻ ആ​ളു​ക​ൾ ആ​ശ്ര​യി​ച്ചി​രു​ന്ന സ​ർ​വി​സാ​യി​രു​ന്നു ഇ​ത്. നീ​ലം​പേ​രൂ​ർ, കാ​വാ​ലം അ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കാ​ണ്​ ഏ​റെ സ​ഹാ​യ​മാ​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടുറോഡിൽ ആക്രമണം; പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വെട്ടിക്കൊന്നു

0
ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.ബണ്ട്‌വാളില്‍...

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....

പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിലക്കിയ സർക്കുലർ ഹൈക്കോടതി സ്റ്റേ...

0
ന്യൂഡൽഹി: നിയമപരിപാലനത്തില്ലാതെ പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത്...

വാങ്ചുക്കിനെ പ്രധാനമന്ത്രി ഭയക്കുന്നു ; ധർമേന്ദ്ര പ്രധാന് പകരം അദ്ദേഹത്തെ വിദ്യാഭ്യാസ മന്ത്രിയാക്കണം: കെജ്‌രിവാൾ

0
ന്യൂഡല്‍ഹി: തലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ സന്ദര്‍ശനം നടത്തി...