യുപിഐ സൗജന്യം തന്നെ: വ്യാപാരികൾക്ക് ഭാവിയിൽ യൂസർ ഫീ ബാധകമായേക്കുമെന്ന് കേന്ദ്രത്തിന്റെ വിശദീകരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: യുപിഐ സേവനം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ചില വ്യാപാരികളില്‍ നിന്ന് ഭാവിയില്‍ യൂസര്‍ഫീ ഈടാക്കുമെന്നും കേന്ദ്രം അറിയിച്ചു. യുപിഐ, മറ്റ് ഇലക്ട്രോണിക് പേയ്മെന്റ് രീതികള്‍ എന്നിവ വഴിയുള്ള പണമിടപാടുകള്‍ക്ക് ബാങ്കുകളെയും മറ്റ് സേവനദാതാക്കളെയും ചാര്‍ജുകള്‍ ഈടാക്കാന്‍ അനുവദിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ‘പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റ് 2007’ ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ ലോക്സഭ പാസാക്കിയിരുന്നു. അതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് പണം അയക്കുന്ന ‘പേഴ്‌സണ്‍ ടു പേഴ്‌സണ്‍’ പണമിടപാടുകള്‍ പൂര്‍ണമായും സൗജന്യമായി തുടരുമെന്നാണ് ഇപ്പോൾ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം വ്യാപരികളുടേയും ഇടപാടുകളും സൗജന്യമായി തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പറയുന്നതനുസരിച്ച്, എംഡിആര്‍ (മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍, അവ ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള പരിമിതമായ എണ്ണം വ്യാപാരി ഇടപാടുകള്‍ക്ക് മാത്രമേ ബാധകമാകൂ എന്നാണ് അറിയിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രകോപനം തുടർന്ന് അർജുൻ ആയങ്കി ; സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക അന്വേഷണവുമായി പോലീസ്

0
കണ്ണൂർ: ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക...

രാജ്യത്തിന്റെ ചരിത്രം തിരുത്താൻ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

0
കൊച്ചി: സ്വാതന്ത്ര്യസമര ക്വിസ് മത്സര ചോദ്യ വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന...

അപൂർവ്വ നേട്ടത്തിൽ തിളങ്ങി രേണു ധാരിയാൽ; ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത് 9 അടി നീളമുള്ള...

0
ഉത്തരാഖണ്ഡ്: ക്ഷണികമായ ട്രെൻഡുകൾക്ക് പിന്നാലെ പായുന്ന ആധുനിക യുഗത്തിൽ, ഒരു പതിറ്റാണ്ടോളം...

വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

0
മലപ്പുറം: വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഇതുവരെ...