​’പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്’; എം. വി ജയരാജനു മറുപടിയുമായി അർജുൻ ആയങ്കി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ഒളിവിലിരുന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത് തുടര്‍ന്ന് അര്‍ജുന്‍ ആയങ്കി. അര്‍ജുന്‍ ആയങ്കിയെ തൂഫാന്‍ പോലെ തൂക്കണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്റെ പ്രതികരണത്തിനാണ് മറുപടി. പിന്തുണ വേണ്ട, പിന്നില്‍ നിന്ന് കുത്തരുതെന്നാണ് പോസ്റ്റ്.തനിക്ക് അയിത്തം കല്‍പ്പിക്കുന്നതിനും തള്ളിപ്പറയുന്നതിനും മുന്‍പ് താനീ പ്രസ്ഥാനത്തിലുണ്ടായിരുന്നുവെന്നും അര്‍ജുന്‍ കുറിച്ചു. അഞ്ച് കിലോമീറ്റര്‍ അപ്പുറത്തൊരു സഖാവിന് കുത്തേല്‍ക്കുമ്പോള്‍ രക്തം തിളച്ച് തിരിച്ചടിക്കാന്‍ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്. ഈ പാര്‍ട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് താൻ കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ടതെന്നും അര്‍ജുന്‍ ഓര്‍മിപ്പിച്ചു.

അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് കുറിപ്പ്
മറ്റെല്ലാവർക്കും തിരുത്താനും നവീകരിക്കാനും തിരിച്ചുവരാനുമുള്ള അവസരങ്ങളുണ്ട് അർജ്ജുൻ ആയങ്കി ശത്രുക്കളെക്കാൾ വലിയ ശത്രുവാണെന്ന പോലെ എന്നെ വെടിവെച്ച് കൊന്നാൽ സന്തോഷമേയുള്ളൂ അത് താനാഗ്രഹിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണം നടത്തിയ എംവി ജയരാജൻ സഖാവിനോടാണ്, എനിക്ക് അയിത്തം കൽപ്പിക്കുന്നതിന് മുൻപ് തള്ളിപ്പറയുന്നതിന് മുൻപ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു, അഞ്ച് കിലോമീറ്റർ അപ്പുറത്തൊരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുമുണ്ട്

ഈ പാർട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് ഞാൻ കള്ളക്കേസിൽ ജയിലിലടക്കപ്പെട്ടത്. മയ്യിലൊരു സഖാക്കളെ ആക്രമിച്ചിരുന്ന കോൺഗ്രസ് ക്രിമിനലിന് പോലീസിന്റെ അടികിട്ടിയപ്പോൾ അയാളെ വീട്ടിൽ പോയി കണ്ട് ആശ്വസിപ്പിച്ചതിന്റെ ഒരു ശതമാനം പോലും ഞാൻ ആഗ്രഹിക്കുന്നില്ല.., പക്ഷേ പിന്തുണ വേണ്ട.. പിന്നിൽ നിന്ന് കുത്തരുത്…!!

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരട് വോട്ടർ പട്ടികയിൽ പേരില്ല ; പഞ്ചാബ് സർക്കാരിനെതിരെ രാഘവ് ഛദ്ദ

0
ചണ്ഡീഗഢ്: ബിജെപി രാജ്യസഭാംഗം രാഘവ് ഛദ്ദയുടെ പേര് പഞ്ചാബിലെ കരട് വോട്ടർ...

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ക്ഷേത്രം തകർത്തു ; അപലപിച്ച് ഇന്ത്യ

0
ന്യൂഡൽഹി : പാക് പഞ്ചാബിലെ 125 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രം തകർത്ത...

മുന്നണി മര്യാദ പാലിക്കണം ; സിപിഎം സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് കേരള ഘടകത്തിന് സിപിഎം കേന്ദ്ര...

3024 രൂപ കുടിശിക ; വണ്ടൂർ വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

0
വണ്ടൂർ : 4 ഉപജില്ലകളിലായി 65 വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട വണ്ടൂർ...