ചാരുംമൂട് മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : ചാരുംമൂട് മേഖലയിൽ തെരുവുനായ്ക്കൂട്ടങ്ങളുടെ ശല്യം രൂക്ഷം. ചാരുംമൂട് കെഎസ്ഇബി ഓഫീസിനു സമീപം നിന്ന നാലുപേർക്കു കഴിഞ്ഞയാഴ്ച തെരുവുനായയുടെ കടിയേറ്റു. തൊട്ടടുത്ത ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയ നായ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥനെയും കടിച്ചു. ഈ നായ ഒട്ടേറെ തെരുവുനായ്ക്കളെയും വളർത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ട്. അഞ്ചുപേരെ നായ കടിച്ച സംഭവത്തെത്തുടർന്ന് താമരക്കുളം ഗ്രാമപ്പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് തെരുവുനായ്ക്കളെ പിടികൂടി പേവിഷബാധക്കെതിരേ കുത്തിവെപ്പെടുത്തു.

സ്കൂളുകളുടെ പരിസരത്തും തെരുവുനായശല്യമുണ്ട്. മൂന്നുമാസം മുൻപ്‌ പേരൂർ കാരാൺമയിലെ സ്കൂൾ വിദ്യാർഥി പേപ്പട്ടിയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചിരുന്നു. വീടിനു സമീപത്തുകൂടിയുള്ള കെഎപി കനാൽ റോഡിൽ സൈക്കിളിൽ പോകുമ്പോൾ തെരുവുനായ കുട്ടിയെ മറിച്ചിട്ടിരുന്നു. ശരീരത്തിൽ മുറിവുകളൊന്നും ഇല്ലാത്തതിനാൽ വീട്ടിൽ പറഞ്ഞിരുന്നില്ല. ഒരുമാസം കഴിഞ്ഞപ്പോൾ പേവിഷബാധയുടെ ലക്ഷണം കാണിക്കുകയായിരുന്നു. മനഃസമാധാനത്തോടെ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാൻ കഴിയാതെ ഭയപ്പാടിലാണ് രക്ഷാകർത്താക്കൾ. ചാരുംമൂട്ടിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പും കെഎസ്ഇബി ഓഫീസിന്റെ മുറ്റവും കെഐപി ഓഫീസ് വളപ്പും നെഹ്‌റു പാർക്കും നായ്ക്കൾ കൈയടക്കിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....

കൊച്ചിയിൽ അനധികൃതമായി താമസിച്ച 5 ബംഗ്ലാദേശികൾ പിടിയിൽ ; ഒരാൾക്കായി തിരച്ചിൽ

0
കൊച്ചി : പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ബംഗ്ലാദേശ് സ്വദേശിയായ പ്രതി പോലീസിനെ...

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...