രാജ്യത്തിന്റെ ചരിത്രം തിരുത്താൻ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വാതന്ത്ര്യസമര ക്വിസ് മത്സര ചോദ്യ വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യമാണ് വിവാ​ദത്തിലായത്. രാജ്യത്തിന്റെ ചരിത്രം തിരുത്താൻ മുസ്ലിം ലീഗ് ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് വിദ്യാഭ്യാസ മേഖലയിൽ എന്തെങ്കിലും ഗൂഢാലോചന നടത്തിയാൽ ബിജെപി പ്രതികരിക്കും. നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് ലീഗ് അല്ലെന്നും‌ സവർക്കറെ ഇഷ്ടമില്ലെങ്കിൽ ടിപ്പു സുൽത്താന്റെ പുസ്തകം വായിക്കട്ടെ എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചരിത്രമെന്തെന്ന് ഓരോരുത്തർക്കും അറിയാമെന്നും നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് മുസ്ലിം ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുവരെ വന്ദേമാതരം പൂർണമായി ചൊല്ലിയിട്ടില്ല. കോൺഗ്രസിൻ്റെയും യുപിഎയുടെയും പരിപാടികളിൽ വന്ദേ മാതരത്തിൻ്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നത്. അതുതന്നെയാണ് തങ്ങളുടെ നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരട് വോട്ടർ പട്ടികയിൽ പേരില്ല ; പഞ്ചാബ് സർക്കാരിനെതിരെ രാഘവ് ഛദ്ദ

0
ചണ്ഡീഗഢ്: ബിജെപി രാജ്യസഭാംഗം രാഘവ് ഛദ്ദയുടെ പേര് പഞ്ചാബിലെ കരട് വോട്ടർ...

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ക്ഷേത്രം തകർത്തു ; അപലപിച്ച് ഇന്ത്യ

0
ന്യൂഡൽഹി : പാക് പഞ്ചാബിലെ 125 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രം തകർത്ത...

മുന്നണി മര്യാദ പാലിക്കണം ; സിപിഎം സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് കേരള ഘടകത്തിന് സിപിഎം കേന്ദ്ര...

3024 രൂപ കുടിശിക ; വണ്ടൂർ വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

0
വണ്ടൂർ : 4 ഉപജില്ലകളിലായി 65 വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട വണ്ടൂർ...