വനിതാ കമ്മിഷനെതിരെ ഹർജി നൽകിയ ബിജെപി സംസ്ഥാന സെക്രട്ടറിക്ക് 10000 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വനിതാ കമ്മീഷനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി ബി രാധാകൃഷ്‌ണ മേനോൻ നൽകിയ ഹർജി ചെലവ് സഹിതം തള്ളി. പതിനായിരം രൂപ പിഴ കെട്ടിവെക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. എംസി ജോസഫൈൻ നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഇവരെ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു ആവശ്യം.

ഇതേ പരമാർശത്തിന്റെ പേരിൽ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കോൺഗ്രസ് നേതാവ് ലതികാ സുഭാഷും കോടതിയെ സമർപ്പിച്ചിരുന്നു. ഈ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. സിപിഎമ്മിന് കോടതിയും പോലീസുമുണ്ടെന്ന ജോസഫൈന്റെ പരാമർശം ചോദ്യം ചെയ്തായിരുന്നു ഹർജി. വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പരാതിയുള്ളവർ ഉചിതമായ ഫോറത്തെ സമീപിക്കണമെന്നാണ് ലതികാ സുഭാഷിന്റെ ഹർജി തള്ളി കോടതി പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...