തൂത്തൂക്കുടി കസ്റ്റഡി മരണം ; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിലെ തൂത്തൂക്കുടിയില്‍ പോലീസ് കസ്റ്റഡിയില്‍ വ്യാപാരികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. എഎസ്‍പി, ഡിഎസ്‍പി എന്നിവരെ സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡ് ചെയ്തു. പോലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ഗുരുതര ആരോപണം ആണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മീഷനെ പോലീസ് ഭീഷണിപ്പെടുത്തിയതായും കമ്മീഷന്‍ വെളിപ്പെടുത്തി. സുപ്രധാന തെളിവുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം തൂത്തുക്കുടി കസ്റ്റഡിമരണത്തിൽ പോലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസിനെ ബെനിക്സ് മർദ്ദിച്ചെന്നായിരുന്നു എഫ്ഐആർ. എന്നാൽ പോലീസിനോട് സംസാരിച്ച് ബെനിക്സ് മടങ്ങി വരുന്നത് ദൃശ്യങ്ങളിലുണ്ട്. കടയ്ക്ക് മുന്നിൽ വൻ സംഘർഷമോ വൻ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ബെനിക്സിന്‍റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത പോലീസിനെ ബെനിക്സ് ആക്രമിച്ചുവെന്നുമാണ് എഫ്ഐആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍ പോലീസ് വാദം തെറ്റാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു.

ലോക്കപ്പ് മര്‍ദ്ദനത്തില്‍ വ്യാപാരികള്‍ കൊല്ലപ്പെട്ട സാത്താന്‍കുളം പോലീസ് സ്റ്റേഷന്‍റെ ചുമതല റവന്യൂ വകുപ്പ് ഏറ്റെടുക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്. അന്വേഷണവുമായി പോലീസ് സഹകരിക്കുന്നില്ലെന്ന ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഉത്തരവ്. തെളിവുകള്‍ നശിപ്പിക്കപ്പെടരുതെന്നും മുഴുവന്‍ രേഖകളും ഏറ്റെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....