സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; തിരുവനന്തപുരം നെട്ടയം സ്വദേശി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. നെട്ടയം സ്വദേശി തങ്കപ്പൻ (76) ആണ് മരിച്ചത് . മുംബൈയിൽ നിന്നാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വന്നപ്പോൾ തന്നെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അസുഖം കൂടിയതിനെത്തുടര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്.

27 നാണ് മരണം സംഭവിച്ചത്. മരണശേഷമാണ് സ്രവ പരിശോധന നടത്തിയത്. ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കടുത്ത പ്രമേഹം അടക്കം ഗുരുതരമായ ശാരീരിക അസ്വസ്ഥതകൾ വേറെയും ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പോസിറ്റീവാണെന്ന് ഇന്നലെ സന്ധ്യയ്ക്ക് ശേഷമാണ് അറിഞ്ഞതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സമ്പർക്ക പട്ടിക തയ്യാറാക്കുന്നുണ്ട്. വരുമ്പോൾ തന്നെ രോഗബാധിതനായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതുകൊണ്ട് സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിൽ വലിയ വെല്ലുവിളിയില്ലെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...