ചിറ്റാര്‍ : ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പി.പി മത്തായിയുടെ കുടുംബത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദർശിച്ചു. മത്തായിയുടെ കുടുംബത്തിന് നീതി കിട്ടുന്നതിന് വേണ്ടി തന്റെയും ബി ജെ പിയുടെയും എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുമെന്നു അദ്ദേഹം പറഞ്ഞു.
കേരള ചരിത്രത്തിൽ ആദ്യമായാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൃതശരീരം സംസ്കരിക്കാതെ സൂക്ഷിക്കുന്നത്. ഇത് അപൂർവ്വമായ സംഭവമാണ്. സംസ്ഥാന സർക്കാരിൽ നിന്നും സാധാരണക്കാർക്ക് നീതി കിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് അശോകൻ കുളനട, ജനറൽ സെക്രട്ടറി വി എ സൂരജ് , ജില്ലാ വൈസ് പ്രസിഡന്റ് എം എസ് അനിൽ, ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് അജയൻ പുല്ലാട് , സംസ്ഥാന കൗൺസിൽ അംഗം അനോജ് കുമാർ, റാന്നി മണ്ഡലം പ്രസിഡണ്ട് ഷൈൻ ജി കുറുപ്പ്, സിനു എസ് പണിക്കർ, ജില്ലാ കമ്മിറ്റി അംഗം അംഗം കെ ആർ രാകേഷ്, എസ് സുനിൽകുമാർ ചാങ്ങയിൽ, യുവമോർച്ച ജില്ലാ സെക്രട്ടറി അഖിൽ , രഞ്ജൻ , രഞ്ജു,ജിതേഷ്, രഞ്ജിത്ത് ബി എന്നിവർ സുരേന്ദ്രനോടൊപ്പം മത്തായിയുടെ ഭവനം സന്ദര്‍ശിച്ചു.