‘ബുൾഡോസർ നടപടി’; വനിതയെ അപമാനിച്ച ബിജെപി നേതാവിന്റെ വീട് പൊളിച്ചു

For full experience, Download our mobile application:
Get it on Google Play

നോയിഡ : യുവതിയെ അപമാനിച്ച ബിജെപി കിസാന്‍മോര്‍ച്ച നേതാവിനെതിരെ നടപടി. ഒളിവില്‍ കഴിയുന്ന ശ്രീകാന്ത് ത്യാഗിയുടെ കെട്ടിടം അധികൃതര്‍ പൊളിച്ച്‌ നീക്കി. അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് സെക്ടര്‍-93 ബിയിലുള്ള ഗ്രാന്‍ഡ് ഒമാക്സ് സൊസൈറ്റിയിലെ ഫ്ലാറ്റ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ചത്. ഇന്ന് രാവിലെയാണ് ബുള്‍ഡോസര്‍ നടപടി ആരംഭിച്ചത്. പോലീസുമായി എത്തിയ അധികൃതര്‍ ശ്രീകാന്ത് ത്യാഗിയുടെ അനധികൃത കെട്ടിടം പൊളിച്ച്‌ നീക്കുകയായിരുന്നു. കോമണ്‍ ഏരിയയിലും പാര്‍ക്കിംഗിലും നടത്തിയ നിര്‍മാണം പൂര്‍ണമായി നീക്കി. ഹൗസിംഗ് സൊസൈറ്റിയില്‍ ബഹളം സൃഷ്ടിച്ച ത്യാഗിയുടെ അനുയായികളെയും കസ്റ്റഡിയിലെടുത്തു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിലെ മുഖ്യപ്രതി ശ്രീകാന്ത് ത്യാഗി ഒളിവിലാണ്.

കഴിഞ്ഞ ദിവസമാണ് ത്യാഗിയും ഹൗസിംഗ് സൊസൈറ്റിയില്‍ താമസക്കാരിയായ വനിതയും തമ്മില്‍ വൃക്ഷത്തൈകള്‍ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. ത്യാഗി സ്ത്രീയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുകയും ചെയ്തു. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്. ബിജെപി നേതാവിനെ കണ്ടെത്തുന്നവര്‍ക്ക് ഗൗതം ബുദ്ധ നഗര്‍ പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...