ബംഗാളില്‍ ബിജെപി നേതാവ് മനീഷ് ശുക്ലയെ വെടിവച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ബംഗാളില്‍ ബിജെപി നേതാവ് മനീഷ് ശുക്ലയെ വെടിവച്ചു കൊന്നു. പോലീസ് സറ്റേഷന്‍ പരിസരത്ത് പ്രാദേശിക പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചു നില്‍ക്കെയായിരുന്നു ആക്രമണം. ടീടാഗഡ് മുനിസിപ്പല്‍ കൗണ്‍സിലറാണ് കൊല്ലപ്പെട്ട മനീഷ് ശുക്ല. സംഭവത്തെ തുടര്‍ന്ന് ബരാക്ക്പുര്‍ മേഖലയില്‍ 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ക്രിമിനലുകളാണ് കൊലയ്ക്കു പിന്നിലെന്ന് ബിജെപി വ്യക്തമാക്കി.

മോട്ടോര്‍ സൈക്കിളിലെത്തിയ ഒരു സംഘമാളുകള്‍ ബാരക്പുര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ മനീഷ് ശുക്ലയുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തലയിലും നെഞ്ചിലും പുറകിലും വെടിയേറ്റ ഇയാളെ ആദ്യം ബാരക്പുരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്‍ക്കത്തയിലും എത്തിച്ചെങ്കിലും മരിച്ചു. ബിജെപിയുടെ ബരാക്പൂര്‍ എംപി അര്‍ജുന്‍ സിങ്ങിന്റെ അടുത്ത അനുയായി ആണ് മനീഷ് ശുക്ല. ബംഗാള്‍ ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍ഖര്‍ സംഭവത്തില്‍ അപലപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നമ്പർ മാറി വിളിച്ചതിന് പ്രതികാരം ; അശ്ലീല സൈറ്റുകളിൽ വനിതാ ജീവനക്കാരിയുടെ നമ്പർ പങ്കിട്ട...

0
മുണ്ടൂർ: പാലക്കാട്‌ മുണ്ടൂരിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് എതിരായ സൈബറാക്രമണത്തിൽ പ്രതിയെ...

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം പ്രത്യേക കമ്മിറ്റിയെന്ന വാർത്ത തള്ളി പി ജയരാജൻ

0
കണ്ണൂർ: ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും ഇതിന്‍റെ സംസ്ഥാനതല...

ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം ; ടി ജി മോഹൻദാസിനെതിരെ...

0
തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശത്തിൽ ആർഎസ്എസ്...

സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...