സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ചേംബർ ഓഫ് നിധി കമ്പനീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നിധി കമ്പനികളുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾ ചെറുക്കണമെന്ന് നിധി കമ്പനികളുടെ സംഘടനയായ ചേംബർ ഓഫ് നിധി കമ്പനീസ്. ധനകാര്യ മേഖലയിലുണ്ടായ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങളുടെ പേരിൽ മേഖലയെ അപ്പാടെ പഴിചാരുന്നതു ദോഷകരമാണ്. നിധി കമ്പനികൾ മാത്രം സംസ്ഥാനത്തു 18,0000 കോടി രൂപയുടെ വായ്പകൾ നൽകുന്നുണ്ടെന്ന് സംഘടന വ്യക്തമാക്കി

നിധി കമ്പനികൾക്കു സ്ഥിര, ആവർത്തന, സേവിങ്‌സ് നിക്ഷേപങ്ങൾ സ്വീകരിക്കാനാകും. കാലാവധി നിക്ഷേപങ്ങളുടെ പരമാവധി കാലപരിധി 5 വർഷമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. എൻബിഎഫ്‌സി വിഭാഗത്തിനു കീഴിലാണെങ്കിലും നിധി കമ്പനികളുടെ പ്രവർത്തനത്തിനു റിസർവ് ബാങ്കിന്റെ അനുമതി വേണ്ട. കോർപ്പറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായി സ്ഥാപിക്കപ്പെടുന്ന നിധി കമ്പനികൾ നിധി റൂൾസ് 2014-ന്റെ പരിധിക്കുള്ളിലാണു പ്രവർത്തിക്കുന്നത്. വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികളുമായി  മുന്നോട്ടു പോകാനാണ് ചേംബർ ഓഫ് നിധി കമ്പനീസിന്റെ തീരുമാനം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...