മധ്യപ്രദേശിൽ 19കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ബി.ജെ.പി നേതാവിന്റെ മകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: മധ്യപ്രദേശിൽ 19കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ബി.ജെ.പി നേതാവിന്റെ മകൻ അറസ്റ്റിൽ. കേസിലെ മറ്റ് മൂന്ന് പ്രതികളെ പിടികൂടാൻ പോലീസിന് ഇനിയും സാധിച്ചിട്ടില്ല. പെൺകുട്ടിയുടെ സഹോദരിയേയും ഇവർ ഉപദ്രവിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ബലാത്സംഗ കേസിലെ അതിജീവിത സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ധ്രുവ് റായിയെന്നയാളാണ് കേസിലെ ഒന്നാം പ്രതി. ബി.ജെ.പി ഉന്നാവോ മണ്ഡലം പ്രസിഡന്റ് കിഷൻ റായിയുടെ മകനാണ് ഇയാൾ. കേസിലെ പ്രതികളായ മറ്റ് മൂന്ന് പേരും ഇയാളുടെ സുഹൃത്തുക്കളാണ്. വെള്ളിയാഴ്ച പെൺകുട്ടികൾ സ്കൂളിൽ നിന്ന് വരുമ്പോഴാണ് സംഭവമുണ്ടായത്.

ബി.ജെ.പി നേതാവിന്റെ മകനും മറ്റുള്ളവരും ചേർന്ന് പെൺകുട്ടിയെയും ​സഹോദരിയേയും ബലമായി കാറിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. പിന്നീട് കേസിലെ മറ്റൊരു പ്രതിയായ രാമകിഷോർ യാദവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീടാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തെ കുറിച്ച് പുറത്ത് പറഞ്ഞാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാൽ, വീട്ടിലെത്തിയ ഉടൻ അതിജീവിത ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറലോകമറിഞ്ഞത്.

നിലവിൽ ഝാൻസി മെഡിക്കൽ കോളജിൽ ചികിത്സയിലാണ് പെൺകുട്ടി. സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയാറായില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. തുടർന്ന് തങ്ങൾ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചപ്പോഴാണ് അവർ കേസെടുക്കാൻ തയാറായതെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. അതേസമയം, ആരോപണം ​ പോലീസ് സൂപ്രണ്ട് നിഷേധിച്ചു. പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയപ്പോൾ തന്നെ നാല് പേർക്കെതിരെയും കേസെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...