തെരുവുനായ് വന്ധ്യംകരണ നിബന്ധനയിൽ ഇളവു തേടി കേരളം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതുമായി ബന്ധപ്പെട്ട എ.ബി.സി വ്യവസ്ഥകളിൽ (മൃഗ പ്രജനന നിയന്ത്രണ വ്യവസ്ഥ) ഇളവ് വേണമെന്ന ആവശ്യവുമായി സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു. വന്ധ്യംകരണ കേന്ദ്രത്തിലെ ഡോക്ടര്‍ 2000 എ.ബി.സി ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടായിരിക്കണമെന്നാണ് 2023ല്‍ ഭേദഗതിചെയ്ത ചട്ടം. ഇതുമൂലം പുതുതായിവരുന്ന വെറ്ററിനറി ഡോക്ടര്‍മാരെ എ.ബി.സി കേന്ദ്രങ്ങളില്‍ നിയമിക്കാന്‍ സാധിക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2000 എ.ബി.സി ശസ്ത്രക്രിയകള്‍ ഒരു ഡോക്ടര്‍ ചെയ്തു എന്ന് സാക്ഷ്യപ്പെടുത്താനുള്ള സംവിധാനമില്ല.

വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ സംസ്ഥാന വെറ്ററിനറി കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്യുകയും അനിമല്‍ വെൽഫെയര്‍ ബോര്‍ഡ് എംപാനല്‍ ചെയ്ത ഏതെങ്കിലും സംഘടനയിലോ വെറ്ററിനറി സര്‍വകലാശാലയുടെ പരിശീലനകേന്ദ്രത്തിലോ 10 ദിവസത്തില്‍ കുറയാത്ത കാലയളവില്‍ എ.ബി.സി ശസ്ത്രക്രിയ നടപടിക്രമങ്ങളില്‍ പ്രത്യേക പരിശീലനം നേടുകയും ചെയ്ത ഏതൊരു വെറ്ററിനറി ഡോക്ടര്‍ക്കും നായ്ക്കളിലും പൂച്ചകളിലും എ.ബി.സി ശസ്ത്രക്രിയ നടത്താമെന്ന ഭേദഗതി വേണമെന്നും മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുരുത്തിൽ കുടുങ്ങിയ ആൾക്ക്‌ ലൈഫ് ജാക്കറ്റ് ഊരിനൽകി ; റെപ്പല്ലിങ് ഇൻസ്ട്രക്ടർക്ക് ദാരൂണാന്ത്യം

0
ചെറുപുഴ: ശനിയാഴ്ച വൈകുന്നേരം രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി റെപ്പല്ലിങ്...

പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം ; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

0
ന്യൂഡൽഹി : പാർലമെന്റിന്റെ ഇരുസഭകൾ ഇന്നും പ്രക്ഷുബ്ധമാകും. ജന്തർമന്തർ സമരത്തിലും പാർലമെന്റ്...

മലപ്പുറത്ത് ഇടവിട്ട് മഴ, താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു

0
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം....

കോട്ടയത്ത് രാത്രി മുതൽ മഴ ശക്തം , ആളുകളെ മാറ്റുന്നു

0
കോട്ടയം : കോട്ടയം ജില്ലയിൽ രാത്രി മുതൽ മഴ ശക്തമായതോടെ...