തിരുവനന്തപുരം : ബിജെപിക്ക് തൃശൂരും കോഴിക്കോടും തിരുവനന്തപുരത്തും ലീഡ് ഉയർത്താനാകുന്നില്ല. തൃശൂരിലും ബിജെപിയുടെ മേയർ സ്ഥാനാര്‍ത്ഥി പിന്നിലാണ് എന്നാണ് സൂചന. 5 മുനിസിപ്പാലിറ്റിയിൽ മാത്രമാണ് ബിജെപി മുന്നിൽ. ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരത്ത് എല്‍ഡിഎഫിനാണ് നേട്ടം. ആദ്യറൗണ്ടില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റമുണ്ട്.
കോഴിക്കോട് കോർപ്പറേഷനുൾപ്പെടെ ഇത്തവണ എൻഡിഎയ്ക്ക് തന്നെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അവകാശപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ടെന്നും ശക്തമായ പോരാട്ടമുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ നാലിരട്ടി സീറ്റുകൾ ലഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.