കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. യുഡിഎഫ് സ്ഥാനാര്‍ഥി സി.എം. ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഈ വാര്‍ഡില്‍ സിപിഎമ്മിന് സ്വന്തം സ്ഥാനാര്‍ഥിയില്ല.
ഇവിടുത്ത അഞ്ചു വാര്‍ഡില്‍ നാലിടത്തും ജയിച്ചു കയറിയത് യുഡിഎഫാണ്. എല്‍ഡിഎഫിന് വിജയം നേടാനായത് ഒരിടത്ത് മാത്രമാണ്. കഴിഞ്ഞ തവണ 11 വാര്‍ഡുകളില്‍ എല്‍ഡിഎഫ് ജയിച്ച പഞ്ചായത്താണ് ഇത്.
ഒരു കാലത്ത് കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന പുല്ലൂര്‍ പെരിയ സമീപകാലത്താണ് ഇടത്തോട്ടേക്ക് ചാഞ്ഞത്. ശരത്തിന്റെയും കൃപേഷിന്റെയും വീടുള്ള കല്യോട് വാര്‍ഡിലടക്കം പഞ്ചായത്തൊന്നാകെ പ്രചാരണവിഷയമായിരുന്നു.