ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന് ; പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വോട്ട് എണ്ണിയപ്പോള്‍ ബിജെപിക്ക് 333 വോട്ട്, എല്‍ഡിഎഫിന് 330. ആറ് പോസ്റ്റല്‍ വോട്ടില്‍ നാലെണ്ണം എല്‍ഡിഎഫിനും ഒരു വോട്ട് അസാധു. മറ്റൊരു ബാലറ്റ് പേപ്പറില്‍ ആര്‍ക്കും വോട്ട് ചെയ്തിട്ടില്ല. ഒരു വോട്ടിന് ജയം എല്‍ഡിഎഫിന്.പൂമംഗലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് സൂപ്പര്‍ഹിറ്റ് സിനിമാ കൈമാക്‌സുകളെ വെല്ലുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് മത്സരഫലം വന്നത്. ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി വിപിന്‍ പാറമേക്കാട്ടിലും, നിലവിലെ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെഎസ് തമ്പിയും തമ്മിലായിരുന്നു പൂമംഗലം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പ്രധാന മത്സരം. പീയൂസ് തൊമ്മാനയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ആകെ പോള്‍ ചെയ്ത 6 പോസ്റ്റല്‍ വോട്ടില്‍ നാലെണ്ണം ഇടത് സ്ഥാനാര്‍ഥി കെഎസ് തമ്പി നേടി. ഒരു വോട്ട് ബാലറ്റ് കവര്‍ സാങ്കേതിക കാരണം പറഞ്ഞ് അസാധുവാക്കി. മറ്റൊരു കവര്‍ തുറന്നപ്പോള്‍ അതിലെ ബാലറ്റ് പേപ്പറില്‍ ആര്‍ക്കും വോട്ട് ചെയ്തിട്ടില്ല. ആകെ ‘ഒരു വോട്ടിന്’ ഇടത് സ്ഥാനാര്‍ഥി, കഴിഞ്ഞ അഞ്ചു വര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെഎസ് തമ്പി വിജയിച്ചു.

വോട്ട് ചെയ്യാത്ത പോസ്റ്റല്‍ വോട്ട് വലിയ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നതായി ബിജെപി ആരോപിച്ചു. വോട്ട് ചെയ്യാതെ കാണുന്ന പോസ്റ്റല്‍ ബാലറ്റ് ഒരേ സമയം കൗതുകവും ദുരൂഹതയും ജനിപ്പിക്കുന്നതായി ഇവര്‍ പറഞ്ഞു. വോട്ട് യൂണിയന്‍ നേതാക്കള്‍ക്ക് കൈമാറിയതിന് ശേഷം അതില്‍ തിരിമറി നടക്കാനുള്ള സാധ്യതയാണ് ഇതെന്നും , ബാലറ്റ് പേപ്പറുകളുടെ ഫോറന്‍സിക് അനാലിസിസ് ഇക്കാര്യത്തില്‍ സത്യം പുറത്ത് കൊണ്ട് വരാന്‍ സഹായിക്കുമെന്നും, പാര്‍ട്ടി ഈ വിഷയം നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനത്തിലെത്തുമെന്നും ബിജെപി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...