കരുനാഗപ്പള്ളിയിൽ ബിജെപിക്ക് വൻ മുന്നേറ്റം ; യുഡിഎഫിനും എൽഡിഎഫിനും വോട്ടുകൾ നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ വോട്ടിങ് പാറ്റേണിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായി കണക്കുകൾ. ഇത്തവണ ബിജെപിക്ക് 19,977 വോട്ടുകളുടെ വലിയ വർധനവ് ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിച്ച 12,144 വോട്ടുകൾ ഇത്തവണ 32,121 ആയി വർധിച്ചു. ബിജെപിയുടെ ഈ മുന്നേറ്റം യുഡിഎഫ്, എൽഡിഎഫ് ക്യാമ്പുകളിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫിന് 11,623 വോട്ടുകളും, എൽഡിഎഫിന് 9,042 വോട്ടുകളും കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷത്തിൽ 2,590 വോട്ടുകളുടെ കുറവുണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മണ്ഡലത്തിലെ പല പരമ്പരാഗത രാഷ്ട്രീയ തട്ടകങ്ങളിലും ബിജെപി അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. എൽഡിഎഫിന് വലിയ സ്വാധീനമുള്ള ആലപ്പാട് പഞ്ചായത്തിലും, യുഡിഎഫ് ഭരിക്കുന്ന കരുനാഗപ്പള്ളി നഗരസഭയിലും ചില ബൂത്തുകളിൽ ബിജെപിക്ക് ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞു. യുഡിഎഫിന്റെ ഉറച്ച കേന്ദ്രമായി കരുതപ്പെടുന്ന കുലശേഖരപുരം പോലുള്ള ഇടങ്ങളിലും വലിയ രീതിയിൽ വോട്ട് വർദ്ധിപ്പിക്കാൻ എൻഡിഎയ്ക്ക് സാധിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലുള്ള ചില ബൂത്തുകളിൽ പോലും ബിജെപി രണ്ടാം സ്ഥാനത്തെത്തുകയോ 200-ലധികം വോട്ടുകൾ പിടിച്ചെടുക്കുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...