ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരെ ജീവനോടെ കുഴിച്ചു മൂടുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിങ്. അലിഗഡില്‍ പൗരത്വ നിയമ ഭേദഗതിലെ പിന്തുണച്ചുകൊണ്ടുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഒരു ശതമാനം ആളുകള്‍ മാത്രമാണ് പൗരത്വ ഭേദഗതിയെ എതിര്‍ക്കുന്നത്. അവര്‍ ഇന്ത്യയില്‍ താമസിച്ച് നമ്മുടെ നികുതിപ്പണത്തിന്റെ പങ്കുപറ്റി നമ്മുടെ നേതാക്കള്‍ക്കെതിരെ മൂര്‍ദാബാദ് വിളിക്കുന്നു. ഈ രാജ്യം എല്ലാവിഭാഗക്കാര്‍ക്കും വേണ്ടിയുള്ളതാണ്. എന്നാല്‍ മോഡിക്കും യോഗി ആദിത്യനാഥിനും എതിരായ മുദ്രാവാക്യങ്ങള്‍ അംഗീകരിക്കാനാകുന്നില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.