കോഴിക്കോട്: കോഴിക്കോട് ചേളന്നൂര്‍ ശ്രീ നാരായണഗുരു കോളേജില്‍ അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ പൂട്ടിയിട്ടു. പ്രിന്‍സിപ്പല്‍ വി ദേവിപ്രിയയെ ഓഫീസ് മുറിയിലാണ് പൂട്ടിയിട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് പ്രതിഷേധ സമരം നടത്തുകയാണ്.
ക്ലാസ് സെമിനാറില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയ താത്കാലിക അധ്യാപകനെ പ്രിന്‍സിപ്പല്‍ പുറത്താക്കിയതിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയ താത്കാലിക അധ്യാപകനെ പ്രിന്‍സിപ്പല്‍ പുറത്താക്കി ; പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ പൂട്ടിയിട്ടു
RECENT NEWS
Advertisment