ആലപ്പുഴ : കൊല്ലം, ആലപ്പുഴ ജില്ലകളിലായി മാല മോഷണം നടത്തിയിരുന്ന വൻ സംഘം പിടിയിൽ. മൂന്നുവര്‍ഷമായി തെളിയാതെ കിടന്ന മുപ്പതിലധികം മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതികളാണ് പിടിയിലായത്. ആലപ്പുഴ വണ്ടാനം സ്വദേശി ഫിറോസ്, കരുനാഗപ്പള്ളി സ്വദേശി ഷിഹാദ് എന്നിവരാണ് അറസ്റ്റിലായത്.
ആലപ്പുഴ സൗത്ത്, നോര്‍ത്ത്, പുന്നപ്ര, മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, ചേര്‍ത്തല, കരുനാഗപ്പള്ളി സ്റ്റേഷനുകളിലായി പ്രതികള്‍ക്കുനേരെ മുപ്പതിലധികം കേസുകളാണു റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതികളുടെ കവര്‍ച്ചാരീതി മനസ്സിലാക്കിയതോടെ കൂടുതല്‍ കേസുകളില്‍ ഇവർ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിശ്വാസത്തിലാണു പോലീസ്.