Wednesday, January 29, 2025 9:56 am

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ; പ്രതിപക്ഷത്തിന് വൻ തിരിച്ചടി ; യോഗത്തില്‍ നിന്ന് മമതയ്ക്കു പിന്നാലെ മായാവതിയും കെജ്‌രിവാളും പിന്മാറി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള  പ്രതിപക്ഷ നീക്കത്തിന് വന്‍ തിരിച്ചടി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു പുറമെ ബിഎസ്പി അധ്യക്ഷ മയാവതി, എഎപി എന്നിവരാണ് പിന്മാറിയിരിക്കുന്നത്. സംയുക്ത യോഗത്തില്‍ നിന്ന് തൃണമുല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേരത്തെ പിന്മാറിയിരുന്നു. അവസാന നിമിഷമാണ് മറ്റു പ്രതിപക്ഷ കക്ഷികളുടെ പിന്മാറ്റം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എന്‍ആര്‍സിക്കെതിരെയുമുള്ള പ്രതിഷേധം മുന്നോട്ടു കൊണ്ടുപോകുന്നതിലും ഇതിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നതും സംബന്ധിച്ച ചര്‍ച്ചകളാണ് ഇന്ന്  വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ നടക്കാനിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന യൂണിയന്‍ സമരത്തില്‍ ഇടതു പ്രവര്‍ത്തകരും തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പ്രതിപക്ഷ യോഗത്തില്‍ നിന്ന് മമത പിന്മാറിയത്. ‘കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എന്താണ് സംഭവിച്ചത്? ഇനി യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് സാധിക്കില്ല’ എന്നും മമത വ്യക്തമാക്കിയിരുന്നു. സിഎഎ, എന്‍ആര്‍സിക്കെതിരെ ആദ്യമായി താനാണ് ഒരു മുന്നേറ്റം നടത്തിയതെന്നും മമത പറഞ്ഞു.

എന്നാല്‍ സിഎഎ-എന്‍ആര്‍സി പ്രക്ഷോഭത്തിന്റെ പേരില്‍ ഇടതും കോണ്‍ഗ്രസും നടത്തുന്നത് മുന്നേറ്റമല്ല മറിച്ച് അക്രമമാണെന്നും മമത ആഞ്ഞടിച്ചു. അതേസമയം രാജസ്ഥാനില്‍ ബിഎസ്പിയില്‍ നിന്നുള്ള ആറു എംഎല്‍എമാര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതാണ് മായാവതിയുടെ അതൃപ്തിക്കു കാരണം.  ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ യോഗത്തില്‍ ബിഎസ്പി പങ്കെടുത്താല്‍ അത് രാജസ്ഥാനിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുമെന്നും അതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നും മായാവതി തിങ്കളാഴ്ച രാവിലെ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹി തെരഞ്ഞെടുപ്പാണ് എഎപിയെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണു സൂചന.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ബസ് സ്റ്റാന്റ് കോംപ്ലക്സ്‌ ; കടമുറികളുടെ നവീകരണം തുടങ്ങി

0
പത്തനംതിട്ട : പത്തനംതിട്ട ഷോപ്പിങ് കോംപ്ലക്സിലെ ഒഴിഞ്ഞുകിടന്നിരുന്ന കടമുറികളുടെ നവീകരണം...

പന്തളം കാവ്യനിർഝരിയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി അനുസ്മരണവും കവി സംഗമവും നടന്നു

0
പന്തളം : കാവ്യനിർഝരിയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി അനുസ്മരണവും കവി സംഗമവും...

അശ്രദ്ധയും അഹംഭാവവുമാണ് റോഡില്‍ അപകടകരമായി വാഹനമോടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത് : മന്ത്രി കെ ബി...

0
പത്തനാപുരം : ഗതാഗതവകുപ്പ് ആരംഭിച്ച സന്മാര്‍ഗ്ഗ പരിശീലന കേന്ദ്രo പത്തനാപുരം ഗാന്ധിഭവനില്‍...

കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്ക് ചൂട്ടുവെച്ചു

0
കോട്ടാങ്ങല്‍ : ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്ക് ചൂട്ടുവെച്ചു....