പൊതുപരിപാടിയിൽ ദളിത് ഗ്രാമമുഖ്യനെ ജാതീയമായി അപമാനിച്ച് ആന്ധ്രയിലെ ബിജെപി എംഎൽഎ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: പൊതുപരിപാടിയിൽ വെച്ച് ദളിത് ഗ്രാമമുഖ്യനെ ബിജെപി എംഎൽഎ ജാതീയമായി അപമാനിച്ചുവെന്ന് ആരോപണം. ആന്ധ്രാപ്രദേശിലെ ബിജെപി എംഎൽഎ പി വി പാർത്ഥസാരഥിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഗ്രാമമുഖ്യൻ ദളിതനാണെന്ന് അറിഞ്ഞതോടെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റുന്നതിന് പകരം താഴെ നിൽക്കാൻ എംഎൽഎ പറയുകയായിരുന്നുവെന്നാണ് ആരോപണം. ജൂൺ 16ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആന്ധ്രയിലെ അധോനി മണ്ഡലത്തിലെ എംഎൽഎയാണ് പാർത്ഥസാരഥി. മണ്ഡലത്തിലെ ഒരു പൊതുപരിപാടിക്കിടെ എംഎൽഎ ഗ്രാമമുഖ്യനെവിടെയെന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം.

അപ്പോഴെല്ലാം വേദിയിലേക്ക് വരാൻ ആവശ്യപ്പെട്ടുകൊണ്ടാണ് എംഎൽഎ വിളിക്കുന്നത്. തുടർന്ന് ഗ്രാമമുഖൻ ക്രിസ്ത്യാനിയാണോ എന്ന് എംഎൽഎ ചോദിച്ചു. ഇതിന് ഗ്രാമമുഖ്യൻ ക്രിസ്ത്യാനിയല്ല എന്നും ദളിതനാണ് എന്നും തൊട്ടടുത്തുള്ള ടിഡിപി വനിതാ നേതാവ് മറുപടി നൽകുന്നുണ്ട്. ശേഷം വേദിക്ക് താഴെ എന്നതരത്തിൽ കൈ ചൂണ്ടിക്കാണിച്ച ശേഷം ഗ്രാമമുഖ്യനോട് അവിടം നിൽക്കാൻ എംഎൽഎ പറയുകയായിരുന്നു. വിഷയത്തിൽ വലിയ വിമർശനമാണ് എംഎൽഎയ്‌ക്കെതിരെ ഉയരുന്നത്. സാമൂഹികമാധ്യമങ്ങളിലാകെ സംഭവം ചർച്ചയായിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വനം-പോലീസ് ഉദ്യോഗസ്ഥർ മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിയമം കയ്യിലെടുക്കുമെന്ന് സിപിഎം നേതാവ് എം.എം മണി

0
ഇടുക്കി: വനം-പോലീസ് ഉദ്യോഗസ്ഥർ മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിയമം കയ്യിലെടുക്കുമെന്ന് സിപിഎം നേതാവും...

സോനം വാങ്‌ചുകിന്റെ ആരോഗ്യ നില ദിവസേന പരിശോധിക്കണം ; ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ഡൽഹി ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന...

പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങി ; ജെറ്റ് സ്കി അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

0
ദുബായ് : വിനോദയാത്രയ്‌ക്കിടെ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങിയ 18...

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ...