‘രാഹുൽ ഹിന്ദു അല്ല ഹിന്ദുസ്ഥാനിയുമല്ല’ ; പരിഹസിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വവാദി പരാമർശത്തിന് മറുപടിയുമായി ബിജെപി. രാഹുൽ ഹിന്ദുവും ഹിന്ദുസ്ഥാനിയുമല്ലെന്ന് ഭാരതീയ ജനതാ പാർട്ടി വക്താവ് ഗൗരവ് ഭാട്ടിയ പരിഹസിച്ചു. ഹിന്ദുത്വ എന്നാൽ സിഖുകാരെയും മുസ്ലീങ്ങളെയും കൊല്ലുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇത് ഗാന്ധി കുടുംബത്തിന് ഹിന്ദു മതത്തോടുള്ള വെറുപ്പാണ് വ്യക്തമാകുന്നതെന്നും ഭാട്ടിയ ആരോപിച്ചു.

‘താൻ ഹിന്ദുവാണെന്നും ഹിന്ദുത്വവാദിയല്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ രാജ്യം പറയുന്നത് രാഹുൽ ഹിന്ദുവോ ഹിന്ദുത്വവാദിയോ ഹിന്ദുസ്ഥാനിയോ അല്ലെന്നാണ്. ഹിന്ദുവിനെയും ഹിന്ദുത്വത്തെയും അപകീർത്തിപ്പെടുത്താൻ ഗാന്ധി കുടുംബം ഗൂഢാലോചന നടത്തുകയാണ്. ഹിന്ദുത്വത്തെ തീവ്രവാദ സംഘടനകളുമായി താരതമ്യം ചെയ്യുന്നതിന് കാരണം അതാണ്’ ഭാട്ടിയ ആരോപിച്ചു.

‘അധികാരത്തോട് ആർത്തിയുള്ളവർ ഗാന്ധി കുടുംബമാണെന്ന് ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും കൊച്ചുകുട്ടിക്ക് പോലും അറിയാം. അധികാരത്തിനുവേണ്ടി നിങ്ങൾ 1984-ൽ കലാപം സംഘടിപ്പിച്ചു. നിങ്ങൾ അഴിമതി നടത്തി, സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിക്കുന്നു. ബാലാകോട്ട് വ്യോമാക്രമണത്തിൽ ചില മരങ്ങൾ മാത്രമാണ് വീണതെന്ന് പറയുന്നു’. രാഹുലിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഭാട്ടിയ പറഞ്ഞു.

ഈ രാജ്യത്തെ എല്ലാ പൗരന്മാരും പ്രത്യേകിച്ച് ഹിന്ദുക്കളും അവരെ(കോൺഗ്രസ്) ഒരു പാഠം പഠിപ്പിക്കും. അതിനുശേഷം ഹിന്ദുമതം എന്നാൽ ത്യാഗമാണെന്ന് രാഹുൽ ഗാന്ധി അറിയും. എന്നാലും ഗാന്ധി കുടുംബത്തിന് ഇത് ഒരിക്കലും മനസിലാകില്ല അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഐക്യം രാഹുൽ ഗാന്ധിക്ക് ഇഷ്ടമാണെന്ന് ഞാൻ കരുതുന്നില്ല. പ്രസംഗങ്ങളിലൂടെ അദ്ദേഹം എപ്പോഴും വിഷം ചീറ്റുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം സാക്ഷ്യം വഹിക്കുന്ന പുരോഗതി നിങ്ങൾക്ക് ഇഷ്ടമല്ലെന്ന് തോന്നുന്നു.” ഭാട്ടിയ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...