ദേശീയ ചാമ്പ്യൻഷിപ്പിനിടെ ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : ഝാര്‍ഖണ്ഡില്‍ നടന്ന ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിനിടെ ബിജെപി എംപി ഗുസ്തി താരത്തിന്റെ മുഖത്തടിച്ചു. ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങാണ് പരസ്യമായി ഗുസ്തി താരത്തിന്റെ മുഖത്തടിച്ചത്. റാഞ്ചിയിലെ ഷഹീദ് ഗണ്‍പത് റായ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍-15 ദേശീയ ഗുസ്തി ചാമ്ബ്യന്‍ഷിപ്പിന്റെ ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു സംഭവം.

ചടങ്ങില്‍ മുഖ്യാഥിതിയായി എത്തിയ ബ്രിജ്ഭൂഷണ്‍ രണ്ടുതവണ ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്നതിന്റെയും പിടിച്ചു തള്ളുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രായപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ച്‌ സംഘാടകര്‍ താരത്തെ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു.

ഇക്കാര്യത്തില്‍ എംപിയോട് പരാതി പറയാനാണ് താരം ഉദ്ഘാടന വേദിയിലേക്ക് കയറിയത്. എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന താരത്തിന്റെ അഭ്യര്‍ത്ഥന എംപി നിഷേധിച്ചു. പിന്നീടും നിരന്തരം അഭ്യര്‍ത്ഥന തുടര്‍ന്നതോടെ രോഷാകുലനായ എംപി താരത്തെ പിടിച്ചു തള്ളുകയും മുഖത്തടിക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...

രണ്ടുകടകളിൽനിന്ന് രണ്ടുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

0
പൂന്തുറ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്തെ കടകളിൽ നടത്തിയ...