ന്യൂഡല്‍ഹി: ബി.ജെ.പി എം.പി നന്ദകുമാര്‍ സിങ് ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. മധ്യപ്രദേശിലെ ഖണ്ഡ്വയില് നിന്നുള്ള ലോക്സഭാംഗമാണ്. ജനുവരി 11നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ഭോപ്പാലില്‍ നിന്നും ഗുഡ്ഗാവിലെത്തിച്ചത്. കുറച്ച് ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തി പോന്നത്. 1996 മുതല്‍ ഖണ്ഡ്വ മണ്ഡലത്തെ പ്രതിനിധീകരിച്ച് പോന്ന നന്ദകുമാര്‍ 2009ല്‍ കോണ്‍ഗ്രസിലെ അരുണ്‍ സുഭാവ് ചന്ദ്രയാദവിനോട് പരാജയപ്പെട്ടിരുന്നു. 2014 മുതല്‍ വീണ്ടും എം.പിയായി. ബി.ജെ.പി മധ്യപ്രദേശ് ഘടകത്തിന്‍റെ അധ്യക്ഷനുമായിരുന്നു.