” ശമ്പളം കിട്ടിയിട്ട് ഒന്നര വര്‍ഷം ” ബിജെപി ആലുവ ഓഫീസ് സെക്രട്ടറിയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

For full experience, Download our mobile application:
Get it on Google Play

ആലുവ: ഒന്നര വര്‍ഷമായി ശമ്പളം മുടങ്ങിയതിനെതിരായ ബി.ജെ.പി ആലുവ നിയോജക മണ്ഡലം ഓഫീസ് സെക്രട്ടറിയുടെ കുറിപ്പ് നവമാദ്ധ്യമങ്ങളില്‍ വൈറലായി. ആലുവ നഗരവാസിയും ബി.ജെ.പി പ്രവര്‍ത്തകനുമായിരുന്ന ശ്രീനാഥ് നായിക്ക് (മണി) ആണ് ജോലിക്ക് കൂലി തരാതെ കബളിപ്പിക്കുന്ന മണ്ഡലം നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത്.

പലവട്ടം നേതൃത്വത്തോട് വേതനം ആവശ്യപ്പെട്ടിട്ടും പരിഹരിക്കാത്ത സാഹചര്യത്തിലാണ് ആവശ്യം പൊതുസമൂഹം മുന്‍പാകെ പരസ്യപ്പെടുത്തുന്നതെന്നും കുറിപ്പിലുണ്ട്. 2014 മുതലാണ് ശ്രീനാഥ് ബി.ജെ.പി ആലുവ നിയോജക മണ്ഡലം ഓഫീസ് സെക്രട്ടറിയായി ചുമതലയേറ്റത്. കഴിഞ്ഞ 18 മാസമായി ശമ്പളം ലഭിച്ചിട്ടില്ല. മുന്‍ മണ്ഡലം പ്രസിഡന്റിന്റെ കാലത്ത് 12 മാസത്തെയും നിലവിലുള്ള പ്രസിഡന്റിന്റെ കാലത്ത് ആറ് മാസത്തെയും ശമ്ബളമാണ് ലഭിക്കുവാനുള്ളതെന്ന് കുറിപ്പില്‍ പറയുന്നു.

ഉത്തരവാദിത്വപ്പെട്ടവരെ രേഖാമൂലം അറിയിക്കുകയും ആവശ്യപ്പെടുകയും ചെയ്തിട്ടും അനുകൂല നടപടി ഉണ്ടായില്ല. ചോദിക്കുമ്ബോള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടനെ തരാം എന്നായിരുന്നു മറുപടി. പാര്‍ലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. വിറക് വെട്ടുവാനും വെള്ളം കോരുവാനുമുള്ള ഒരാളായിട്ട് മാത്രമാണോ ഇക്കൂട്ടര്‍ തന്നെ കരുതുന്നത്. ഓഫീസ് സെക്രട്ടറിയുടെ ഗതി ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നും ശ്രീനാഥ് ചോദിക്കുന്നു. ഇത്തരത്തില്‍ പരാതി നവമാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ലെന്നറിയാമെങ്കിലും ചെയ്ത ജോലിക്ക് കൂലി കിട്ടാന്‍ നിര്‍വാഹമില്ലാഞ്ഞിട്ടാണെന്നും കുറിപ്പിലുണ്ട്.

ആലുവ ചീരക്കട ശ്രീ ദുര്‍ഗാദേവി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് ശ്രീനാഥ് നായിക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...