സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,04,40,267 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3954 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4980 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 560, കോട്ടയം 526, പത്തനംതിട്ട 489, മലപ്പുറം 520, കോഴിക്കോട് 514, കൊല്ലം 494, ആലപ്പുഴ 465, തൃശൂര്‍ 456, തിരുവനന്തപുരം 295, കണ്ണൂര്‍ 159, ഇടുക്കി 181, പാലക്കാട് 72, കാസര്‍ഗോഡ് 131, വയനാട് 118 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്  ഇന്ന് രോഗം ബാധിച്ചത്. തൃശൂര്‍ 8, വയനാട് 7, തിരുവനന്തപുരം 5, കൊല്ലം, എറണാകുളം, കണ്ണൂര്‍ 3 വീതം, പത്തനംതിട്ട 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5332 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 424, കൊല്ലം 306, പത്തനംതിട്ട 568, ആലപ്പുഴ 356, കോട്ടയം 374, ഇടുക്കി 293, എറണാകുളം 743, തൃശൂര്‍ 414, പാലക്കാട് 153, മലപ്പുറം 424, കോഴിക്കോട് 604, വയനാട് 198, കണ്ണൂര്‍ 405, കാസര്‍ഗോഡ് 70 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,961 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 9,25,871 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,362 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,30,942 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,420 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1294 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് ജി. സുകുമാരൻ നായർ

0
പെരുന്ന: മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് എൻഎസ്എസ്...

കൊച്ചിയിലെ പ്രശസ്ത റസ്റ്ററന്റിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ , ലൈസൻസ് റദ്ദാക്കി

0
കൊച്ചി: കതൃക്കടവിലെ കുഴിമന്തി റസ്റ്ററൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം റസ്റ്ററൻ്റിലാണ്...

ജയിൽ ചാടിയ മൂന്ന് പ്രതികളിലൊരാളെ പോലീസ് വെടിവെച്ച് വീഴ്ത്തി

0
ബെം​ഗളൂരു: കർണാടകയിലെ കലബുറഗിയിൽ ജയിൽ ചാടിയ മൂന്ന് പ്രതികളിലൊരാളെ പോലീസ് വെടിവെച്ച്...