സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് ബിജെപി പത്തനംതിട്ട ജില്ലാ ട്രഷറര്‍; അബദ്ധം പറ്റിയതാണെന്ന് വിശദീകരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ സ്വന്തം ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത ബിജെപി ജില്ലാ ട്രഷറര്‍ കുരുക്കിലായി. ബിജെപി ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണന്‍ കര്‍ത്തയുടെ ഫേസ്ബുക്കിലാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആര്‍. പ്രസാദിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഗോപാലകൃഷ്ണന്‍ ഓലിക്കല്‍ എന്ന പേരിലാണ് കര്‍ത്ത ഫേസ്ബുക്കില്‍ ഉള്ളത്. പി.ആര്‍. പ്രസാദ് സ്വന്തം പേജില്‍ നാളെ വകയാറില്‍ ആരംഭിക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ ഇട്ടിരുന്നു. ഇതാണ് ഗോപാലകൃഷ്ണന്‍ കര്‍ത്ത ഷെയര്‍ ചെയ്തത്. ബിജെപി-സിപിഎം കൂട്ടുകെട്ട് ശക്തമായ സ്ഥലമാണ് റാന്നി എന്നാണ് ആരോപണം.

ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണം വരെ എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. മുന്‍ എംഎല്‍എ രാജു ഏബ്രഹാമുമായി സജീവമായ അന്തര്‍ധാര റാന്നിയില്‍ നിലനില്‍ക്കുന്നുവെന്നത് ബിജെപിയില്‍ പലപ്പോഴും ഉയര്‍ന്നിട്ടുള്ള ആരോപണമാണ്. അതിനിടെയാണ് ഗോപാലകൃഷ്ണന്‍ കര്‍ത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ബിജെപിയില്‍ നിന്ന് നിരവധി പേരെ സിപിഎമ്മിലേക്ക് സ്വീകരിക്കുന്നുണ്ട്. കര്‍ത്തയും സിപിഎമ്മിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുവെന്നാണ് ബിജെപിയില്‍ എതിര്‍പക്ഷത്തിന്റെ ആരോപണം. അബദ്ധം പറ്റിയതാണെന്നുള്ള ഗോപാലകൃഷ്ണന്‍ കര്‍ത്തയുടെ വിശദീകരണമൊന്നും ഇവര്‍ സ്വീകരിച്ചുമില്ല. കഴിഞ്ഞയാഴ്ച ബിജെപിയുടെ മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിന് വേണ്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ വെച്ച് കൈയാങ്കളി നടന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്യാഷ് ഡിബഞ്ചര്‍ തട്ടിപ്പില്‍ കുടുങ്ങിയത് ആയിരക്കണക്കിന് നിക്ഷേപകര്‍ : മുങ്ങാനൊരുങ്ങി ധനകാര്യ സ്ഥാപന മുതലാളിയും...

0
തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ക്യാഷ്...

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

0
തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാന...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി നിധിൻ രാജിന് ജാമ്യമില്ല

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ...

വിജയം എപ്പോഴും വിനയത്തോടെയാകണം ; സിജെപി അംഗങ്ങൾ നടത്തിയ ആഘോഷത്തിൽ പ്രതികരിച്ച് സോനം വാങ്ചുക്

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയെത്തുടർന്ന് കോക്രോച്ച് ജനതാ...