കുമാരസ്വാമിയ്‌ക്കെതിരെ മാണ്ഡ്യയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സുമലത

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: എച്ച് ഡി കുമാരസ്വാമി ചന്നപട്ടണയ്ക്ക് പിന്നാലെ മാണ്ഡ്യയില്‍ കൂടി മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥിയായി നിലവില്‍ എംപിയായ സുമലത മത്സരിച്ചേക്കും. ബിജെപി തരംഗം സംസ്ഥാനത്ത് ആഞ്ഞടിക്കുകയാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും സുമലത പറഞ്ഞു. നേരത്തേ ബിജെപിക്ക് സുമലത തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. ‘പാര്‍ട്ടിയില്‍ നിന്ന് എനിക്ക് നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ജെഡിഎസ് സ്ഥാനാര്‍ത്ഥി എം ശ്രീനിവാസിനെ പരാജയപ്പെടുത്താന്‍ ബിജെപി സ്ഥാനാര്‍ത്ഥി അശോക് ജയറാമിന് കഴിവുണ്ടെന്ന് അവര്‍ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയിലെ ജനങ്ങള്‍ ഒരു മാറ്റം തേടുകയാണെന്ന് സുമലത പറഞ്ഞു.

മാണ്ഡ്യ മേഖലയില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം തന്നെ ആകര്‍ഷിച്ചുവെന്നും സുമലത പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സുമലത മത്സരിക്കാനിറങ്ങുമെന്ന സൂചനകള്‍ ശക്തമാകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...