മര്‍ദ്ദനത്തിന് പിന്നാലെ ഗര്‍ഭം അലസി , ബിടെക് ബിരുദധാരിയായിട്ടും ജോലിക്ക് വിട്ടില്ല ; നവവധുവിന്റെ ആത്മഹത്യയില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാച്ചാണിയിലെ നവവധുവിന്റെ ആത്മഹത്യയില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ. കാച്ചാണി പമ്മത്തുമൂലയില്‍ അനുപ്രിയ എസ്. നാഥ് കഴിഞ്ഞ ദിവസമാണ് ജീവനൊടുക്കിയത്. പിന്നാലെ അനുപ്രിയയുടെ ഭർത്താവ് മനുവിനും മനുവിന്റെ മാതാപിതാക്കൾക്കുമെതിരെ പെൺകുട്ടിയുടെ വീട്ടുകാർ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഭര്‍ത്യവീട്ടില്‍ കടുത്ത ശാരീരിക ഉപദ്രവങ്ങള്‍ക്ക് ഇരയായിരുന്നുവെന്നും സ്ത്രീധനത്തെ ചൊല്ലി പീഡനം പതിവായിരുന്നുവെന്നും അവര്‍ ആരോപിച്ചു. മര്‍ദ്ദനത്തിന് പിന്നാലെ ഗര്‍ഭം അലസി. ബിടെക് ബിരുദധാരിയായിട്ടും ജോലിക്ക് വിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് എം.മനുവിനും വീട്ടുകാര്‍ക്കുമെതിരെ കത്തെഴുതിവച്ച ശേഷമാണ് 29കാരി ജീവനൊടുക്കിയത്.

എട്ട് മാസം മുന്‍പായിരുന്നു കൊല്ലം അഞ്ചല്‍ സ്വദേശി മനുവുമായി വിവാഹം. വിവാഹം കഴിഞ്ഞ് ഒന്നരമാസമായപ്പോള്‍ മനു വിദേശത്ത് ജോലിക്ക് പോയി. ഈ സമയം അനുപ്രിയ ഗർഭിണിയായിരുന്നു. ശാരീരിക പീഡനവും മർദ്ദനവും യുവതിയുടെ ഗർഭം അലസാൻ കാരണമായി. ഇതോടെ അനുപ്രിയ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. എന്നാല്‍ മനുവും കുടുംബവും ഫോണില്‍ വിളിച്ച് ഉപദ്രവം തുടര്‍ന്നു. കല്യാണത്തിന് അഞ്ച് ലക്ഷം രൂപ ചെലവായെന്നും തെണ്ടികല്യാണം നടത്തിയെന്നും പറഞ്ഞായിരുന്നു പീഡനം. താൻ അനുഭവിച്ചതൊക്കെ എഴുതിവെച്ച ശേഷമായിരുന്നു അനുപ്രിയയുടെ ആത്മഹത്യ. ഈ കുറിപ്പ് ലഭിച്ചതോടെ ബന്ധുക്കള്‍ അരുവിക്കര പോലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...