കാസര്‍ഗോഡ് : കൊറോണ സന്നദ്ധ പ്രവര്‍ത്തനത്തിനിടെ രാഷ്ട്രീയ അഭ്യര്‍ത്ഥന നടത്തുന്ന ബിജെപി പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്ത്. അഞ്ച് പേരടങ്ങുന്ന ബിജെപി പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം ഒരു വീട്ടിലെത്തുകയും ഗൃഹനാഥയ്ക്ക് കിറ്റ് സമ്മാനിക്കുകയും ചെയ്തു. കൊറോണയുടെ ബുദ്ധിമുട്ടിന്റെ ഇടയില്‍ ഒരു സഹായം തിരിച്ച് നമ്മളെയും സഹായിക്കണമെന്ന് പറഞ്ഞാണ് കിറ്റ് സമ്മാനിക്കുന്നത്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് നമ്പര്‍ ഒന്‍പതിലെ കല്യാണ്‍ റോഡ് കോളനിയിലാണ് സംഭവം.
ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ബിജെപിയുടെ മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറിയായിട്ടുളള ഉണ്ണികൃഷ്ണനും മറ്റ് നാല് ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നാണ് കോളനിയിലുള്ള ഒരു വീട്ടിലെത്തി സന്നദ്ധ പ്രവര്‍ത്തനത്തിനിടെ രാഷ്ട്രീയമായി പ്രത്യുപകാരം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ രാഷ്ട്രീയത്തിന്റെയൊ സമുദായത്തിന്റെയൊ നിറം കലര്‍ത്തരുതെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ സിറ്റിങ്ങ് സീറ്റാണ് കാഞ്ഞങ്ങാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡ് ഉള്‍കൊള്ളുന്ന കല്യാണ്‍റോഡ് മേഖല.