പ്രമാടം : സാമൂഹ്യ അടുക്കള പുനഃസ്ഥാപിക്കണമെന്നും ക്വാറന്റൈനിൽ കഴിയുന്ന ആളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രമാടം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന ധർണ്ണ കോന്നി മണ്ഡലം പ്രസിഡന്റ് ജി.മനോജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കളഭം ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ബാബു വള്ളിക്കോട്, മണ്ഡലം സെക്രട്ടറി ജ്യോതി.ഡി. കുറുപ്പ് , ബിജെപി പഞ്ചായത്ത് സെക്രട്ടറി അജികുമാർ, വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശിവ പ്രസാദ്, മണ്ഡലം കമ്മറ്റി അംഗം സോമനാഥൻ നായർ , ഒ.ബി.സി മോർച്ച മണ്ഡലം കമ്മറ്റി അംഗം സജിൻ തോണിക്കുഴി, ജനറൽ സെക്രട്ടറി അജി പുളിമുക്ക്, മഹിളാ മോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി സ്മിത, യുവമോർച്ച കോന്നി മണ്ഡലം ഐ.റ്റി സെൽ കൺവീനർ ഗിരീഷ് ഗോപി , ന്യൂനപക്ഷ മോർച്ച പഞ്ചായത്ത് ജനാൽ സെക്രട്ടറി ഷാജു, മോർച്ച പഞ്ചായത്ത് സെക്രട്ടറി വിജയൻ വെള്ളപ്പാറ, ബാലൻ നായർ എന്നിവർ പങ്കെടുത്തു.