കള്ളക്കടത്തുകാരനെ മുഖ്യമന്ത്രിസ്ഥാനത്തു തുടരാന്‍ അനുവദിക്കില്ല : ബിജെപി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. മുഖ്യമന്ത്രി ജനങ്ങളെ പോലും ഭയക്കുന്നത് തെറ്റ് ചെയ്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ‘മുഖ്യമന്ത്രി പിണറായി വിജയന് സ്വര്‍ണ്ണക്കള്ളക്കടത്തിലും കറന്‍സിക്കടത്തിലും നേരിട്ട് ബന്ധമുണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുന്നത്.’ അത്തരമൊരു കള്ളക്കടത്തുകാരനെ മുഖ്യമന്ത്രിസ്ഥാനത്തു തുടരാന്‍ ബിജെപി അനുവദിക്കില്ലെന്ന് എ.എന്‍. രാധാകൃഷ്ണന്‍ പ്രസ്താവിച്ചു.

സ്വര്‍ണ്ണക്കള്ളക്കടത്തു കേസ്സില്‍ ആരോപണ വിധേയനായ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തില്‍ മേനക ജംഗ്ഷനില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുഖ്യമന്ത്രി ജനങ്ങളെ ഭയക്കുകയാണ്. സുരക്ഷയുടെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്. എട്ടുകിലോ മീറ്റര്‍ പരിധിയില്‍ കാല്‍നടക്കാരെ പോലും അനുവദിക്കുന്നില്ല. കറുത്തമാസ്ക് ധരിച്ചവരെ പോലീസ് അറസ്റ്റു ചെയ്യുന്നു.’ ഇത്തരം ജനദ്രോഹനടപടികള്‍ അനുവദിച്ചു കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്തു കേസ്സില്‍ പ്രതിയായ സ്വപ്ന സുരേഷ് 164 വകുപ്പു പ്രകാരം കോടതിയില്‍ കൊടുത്ത മൊഴിയില്‍ ഗൂഢാലോചന, സമൂഹത്തില്‍ കലാപമുണ്ടാക്കാനുള്ള ശ്രമം, എന്നിവ ചാര്‍ജ് ചെയ്ത് പോലീസ് കേസ്സെടുത്തിരിക്കുകയാണ്. എ.ഡി.ജി.പി.യുടെ നേതൃത്യത്തിലുള്ള വന്‍ പോലീസ് സംഘമാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ശബ്ദിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി ജില്ലാ പ്രസിഡണ്ട്. എസ്. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ,ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധന്‍, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ് , അഡ്വ. ടി.പി. സിന്ധുമോള്‍, മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ.എസ്. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സമിതിയംഗങ്ങളായ എന്‍.പി. ശങ്കരന്‍കുട്ടി, സി.ജി.രാജഗോപാല്‍, ജില്ലാ ജന.സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, മേഖലാ വൈസ് പ്രസിഡണ്ട് എം.എന്‍. മധു, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.പി. സജീവ്, എം.എല്‍. ജയിംസ്, ജില്ലാ സെല്‍ കണ്‍വീനര്‍ ആര്‍. സജികുമാര്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് വി.എസ്. സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...