Friday, July 4, 2025 12:53 am

നികുതി വെട്ടിപ്പ്‌ – പ്രതിഷേധങ്ങള്‍ രണ്ടാം ദിവസവും ; ബി.ജെ.പി കൗണ്‍സില്‍ ഹാളില്‍ രാപകല്‍ സമരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രണ്ടാം ദിവസവും ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ രാപകല്‍ സമരം തുടര്‍ന്നു. രാപകല്‍ സമരം ചെയ്യുന്ന കൗണ്‍സിലര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ബി.ജെ.പി നേതൃത്വത്തില്‍ ഓഫീസിനുപുറത്ത് നടന്ന സമരങ്ങൾ കൈയാങ്കളിയിലെത്തി. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട്​ പ്രധാന കവാടത്തിലും ഓഫീസിലും മേയറുടെ ഓഫീസിന് മുന്നിലുമെല്ലാം ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച കൗണ്‍സില്‍ ഹാളില്‍ നികുതി തട്ടിപ്പ്​ ചര്‍ച്ചചെയ്യുന്നതിനെ ചൊല്ലി  അരങ്ങേറിയ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ്​ വ്യാഴാഴ്​ചയും പ്രതിഷേധങ്ങള്‍ നടന്നത്​. എല്‍.ഡി.എഫ്- ബി.ജെ.പി അംഗങ്ങളുടെ തുടര്‍ച്ചയായ തര്‍ക്കങ്ങളിൽ പ്രതിഷേധിച്ച്‌ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഓഫീസിന്​ മുന്നില്‍ സമാധാന സത്യഗ്രഹവും നടത്തി.

മഹിള മോര്‍ച്ച ജില്ല പ്രസിഡന്‍റ്​ ജയ രാജീവിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ വി.ടി. രമ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫുകാര്‍ നടത്തിയ സമാധാന സത്യഗ്രഹം മുന്‍ മന്ത്രി വി.എസ്​. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതകളുള്‍പ്പടെ 35 ബി.ജെ.പി അംഗങ്ങളുടെ കൗണ്‍സില്‍ ഹാളിനകത്തെ രാപകല്‍ സമരം വ്യാഴാഴ്ചയും തുടരുകയാണ്.

സസ്‌പെന്‍ഡ്​​ ചെയ്ത ഇടത് യൂണിയന്‍ സംസ്ഥാന നേതാവിനെ സംരക്ഷിക്കാനാണ് പോലീസ് കേസെടുക്കുന്നത് വൈകിപ്പിക്കുന്നതെന്ന് ബി.ജെ.പി കൗണ്‍സില്‍ കക്ഷി നേതാക്കള്‍ ആരോപിച്ചു. നികുതി പണം തട്ടിയെടുത്ത സംഭവത്തെക്കുറിച്ച്‌ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശിക്ഷണനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ മന്ത്രി വി.എസ്​. ശിവകുമാര്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...