റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് ബി.ജെ.പി അംഗം വിനോദിനെ സിപിഐ(എം) പ്രവര്‍ത്തകന്‍ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പുതുശ്ശേരിമലയില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ. ഷൈൻ ജി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്‍റ് ലാലു തെക്കേമുറി അധ്യക്ഷത വഹിച്ചു.
ബിജെപി റാന്നി മണ്ഡലം പ്രസിഡന്‍റ് സന്തോഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി വിനോദ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം പി വി അനോജ് കുമാർ, ജില്ലാ കമ്മറ്റി അംഗം സോമൻ നായർ ഇടക്കുളം, മന്ദിരം രവീന്ദ്രൻ, അനീഷ് പി. നായർ, ബിജെപി റാന്നി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് രാമചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി ഗിരീഷ് മലമന്നത്ത്,വാസുദേവൻ അമ്പാട്ട് ,ഡോളി ജറിൽ, സാബു ശിവദാസൻ എന്നിവർ പ്രസംഗിച്ചു.