രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി വൻ വിജയം നേടി. രണ്ട് സംസ്ഥാനത്തും ബിജെപി ഒരു സീറ്റിൽ കൂടുതൽ വിജയം നേടി. നാലു സംസ്ഥാനങ്ങളിലെ 16 സീറ്റുകളിൽ എട്ടെണ്ണം ബിജെപിയാണ് നേടിയത്. മഹാരാഷ്ട്രയിലും കർണാടകയിലും ബിജെപി മൂന്ന് സീറ്റുകൾ വീതം നേടി. ഹരിയാനയിലെ രണ്ട് സീറ്റുകളും എൻഡിഎയാണ് നേടിയത്. കോൺഗ്രസ്‌ അഞ്ച് സീറ്റുകളിൽ വിജയിച്ചു. ശിവസേനയും എൻസിപിയും ഓരോ സീറ്റ് വീതം നേടി. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ ഫലം രാത്രി വൈകിയാണ് പ്രഖ്യാപിച്ചത്. മുതിർന്ന കോൺഗ്രസ്‌ നേതാവ് അജയ് മാക്കന്റെ പരാജയം കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.

ഹരിയാനയിൽ കോൺഗ്രസ്‌ എംഎൽഎ കുൽദീപ് ബിഷ്ണോയ് ബിജെപിക്ക് വോട്ട് ചെയ്തു. അതേസമയം, ഹരിയാനയിലെ പരാജയം അന്വേഷിക്കുമെന്ന് കോൺഗ്രസ്‌ അറിയിച്ചു. രാജസ്ഥാനിൽ ഭരണകക്ഷിയായ കോൺഗ്രസ്‌ മത്സരിച്ച നാലു സീറ്റുകളിൽ മൂന്നെണ്ണത്തിൽ വിജയിച്ചപ്പോൾ ഒരു സീറ്റിൽ ബിജെപി വിജയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...

കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല , എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല. മഴ ശമിച്ചു. കഴിഞ്ഞ രണ്ട്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...